കര്‍ണാടകയിലും തമിഴ്നാട്ടിലും സ്കൂളുകള്‍ തുറക്കുന്നു

ന്യൂസ് ഡെസ്ക്ക് -

കേരളത്തിന്‍റെ അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തീരുമാനമായി. ക​ര്‍​ണാ​ട​ക​യി​ല്‍ ഈ മാസം 23ന് ​സ്കൂ​ള്‍ തു​റ​ക്കും. ഒ​ന്‍പ​തു മു​ത​ല്‍ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ക​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ അ​റി​യി​ച്ചു. കേ​ര​ള​വും മ​ഹാ​രാ​ഷ്‌​ട്ര​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന ജി​ല്ല​ക​ളി​ല്‍ വാ​രാ​ന്ത്യ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ കര്‍ണാടകം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം തമിഴ്നാട്ടില്‍ സെപ്തംബര്‍ 1 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് തുറക്കുക. 50 ശതമാനം കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ.

പ്രത്യേക നിയന്ത്രണങ്ങളോടെ നഴ്സിങ്, മെഡിക്കല്‍ അനുബന്ധ കോളജുകള്‍ 16 മുതല്‍ തുറക്കും. കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതോടെയാണ് തമിഴാനാട് സര്‍ക്കാര്‍ ഈ തീുമാനമെടുത്തത്. ആളുകള്‍ ഒരു സ്ഥലത്ത് ഒന്നിച്ചുകൂടുന്നത് ഒഴിവാക്കാന്‍ ആരാധാനാലയങ്ങള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അടച്ചിടും.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →