Type to search

കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ്​ ബൊമ്മൈ അധികാരമേറ്റു

Politics

ബംഗളൂരു>>> ബി.എസ്​. യെദിയൂരപ്പയുടെ പിന്‍ഗാമിയായി കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ്​ ബസവരാജ്​ ബൊമ്മൈ. ഗവര്‍ണര്‍ തവര്‍ചന്ദ്​ ഗെഹ്​​േലാട്ടിന്‍റെ സാന്നിധ്യത്തില്‍ ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റു. ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ യെദിയൂരപ്പയും സന്നിഹിതനായിരുന്നു.

തിങ്കളാഴ്ച നടന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലാണ്​ 61കാരനായ ബൊമ്മൈയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്​. സത്യപ്രതിജ്ഞക്ക്​ മുമ്ബ്​ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്​തിരുന്നു.

യെദി​യൂരപ്പയുടെ വിശ്വസ്​തനായ ബൊമ്മൈ ലിംഗായത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളാണ്​. ബസവരാജിനെ തന്‍റെ പിന്‍ഗാമിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു. യോഗത്തില്‍ യെദിയൂരപ്പയുടെ നിര്‍ദേശത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ്​ കര്‍ജോല്‍ പിന്താങ്ങി. യെദിയൂരപ്പയുടെ രാജിയെ തുടര്‍ന്ന്​ കര്‍ണാടകയിലെ ലിംഗായത്ത്​ മഠാധിപതികളില്‍നിന്നുയര്‍ന്ന പ്രതിഷേധംകൂടി കണ​ക്കിലെടുത്താണ്​ മറ്റു പരീക്ഷണങ്ങള്‍ക്ക്​ മുതിരാതെ ബി.ജെ.പി തീരുമാനം.

ഹവേരി ജില്ലയിലെ ഷിഗ്ഗോണ്‍ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ്​ അദ്ദേഹം. യെദിയൂരപ്പ മന്ത്രിസഭയിലെ ആഭ്യന്തര, നിയമ, പാര്‍ലമെന്‍ററി വകുപ്പുകള്‍ കൈകാര്യം ചെയ്​തത്​ ബൊമ്മൈയായിരുന്നു. ജനത പാര്‍ട്ടിയുടെ മുന്‍ മുഖ്യമന്ത്രി എസ്​.ആര്‍. ബൊമ്മെയുടെ മകനാണ്​. എച്ച്‌​.ഡി. ദേവഗൗഡ, രാമകൃഷ്​ണ ഹെഗ്​ഡെ തുടങ്ങിയ മുതിര്‍ന്ന ജനതാദള്‍ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്​. ജനതാദള്‍ യുനൈറ്റഡില്‍നിന്ന്​ 2008 ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം ആദ്യ യെദിയൂരപ്പ സര്‍ക്കാറില്‍ ജലവിഭവ വകുപ്പ്​ മന്ത്രിയായിരുന്നു. രണ്ടു തവണ എം.എല്‍.സിയും മൂന്നു തവണ എം.എല്‍.എയുമായി. മെക്കാനിക്കല്‍ എന്‍ജിനീയറിങ്​ ബിരുദധാരിയായ അദ്ദേഹം മുമ്ബ്​ ടാറ്റ ഗ്രൂപ്പില്‍ എന്‍ജിനീയറായിരുന്നു. ഹുബ്ബള്ളി^ ധാര്‍വാഡ്​ സ്വദേശിയാണ്​.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.