
കര്‍ണാടകയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ പുനരാരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ബസുകള്‍ സര്‍വിസ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴിനാണ് ആദ്യ സര്‍വിസ് ആരംഭിച്ചത്. കോഴിക്കോടുനിന്ന് നാല് സര്‍വിസുകളാണുള്ളത്. രാവിലെ 10നും ഉച്ചക്ക് 1.30നും വൈകീട്ട് ഏഴിനുമാണ് ബാക്കി ബസുകള്‍ സര്‍വിസ് നടത്തിയത്. വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് സര്‍വിസ് വര്‍ധിപ്പിക്കും.
കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ബസോടിക്കാന്‍ തമിഴ്‌നാട് അനുമതി നല്‍കിയിട്ടില്ല. താമരശ്ശരി, കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പ്പേട്ട വഴിയാണ് ആദ്യ സര്‍വിസ് നടത്തിയത്. യാത്രക്കര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലമോ കോവിഡ് ഒരു ഡോസ് വാക്‌സിനേഷന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം.

Follow us on