കരുതലിൻ കരം തൊട്ടപ്പോൾപുഞ്ചിരി വിരിഞ്ഞു, ആ മുഖത്ത്;തൃക്കാരിയൂരിൽ നിന്നൊരു സ്നേഹ ഗാഥ

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം വിസർജ്യത്തിൽ നിന്ന് മാറ്റി, മുടിവെട്ടി കുളിപ്പിച്ച് പുതുവസ്ത്രങ്ങൾ അണിയിച്ചപ്പോൾ കമലാക്ഷിയമ്മയുടെ മുഖത്ത് എന്തെന്നില്ലാത്ത പുഞ്ചിരി… മുടി തീർത്തും വെട്ടേണ്ട മോളേ…’ കമലാക്ഷിയുടെ സ്നേഹത്തോടെയുള്ള അപേക്ഷ. ‘കുറച്ചേ വെട്ടുന്നുള്ളൂ, അമ്മാ…’ -ജഡപിടിച്ച മുടി വെട്ടിയ ഡോ. സൂനീറയുടെ വാത്സല്യത്തോടെയുള്ള മറുപടി കേട്ടപ്പോൾ കമലാക്ഷിയമ്മയ്ക്കും സന്തോഷമായി.

രോഗാതുരയായി മല-മൂത്ര വിസർജ്യത്തിൽ കിടന്ന ഈ വയോധികയ്ക്ക് താങ്ങും തണലുമായി എത്തിയത് നെല്ലിക്കുഴി ‘പീസ് വാലി’ പ്രവർത്തകരാണ്. പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ നെറ്റിയിൽ ചന്ദനം തൊട്ടുകൊടുത്തപ്പോൾ കമലാക്ഷിയമ്മയുടെ മുഖം വിടർന്നു.

തൃക്കാരിയൂർ ഹൈക്കോർട്ട് കവല ദേവസ്വം ബോർഡ് ഹൈസ്കൂളിന് സമീപം ചീനി വീട്ടിൽ കമലാക്ഷിയമ്മ (75)യ്ക്കാണ്‌ സംഘടന സാന്ത്വനമേകിയത്. ഇടിഞ്ഞുവീഴാറായ വീട്ടിൽ അവശരായ മൂന്നുപേരാണ് താമസിച്ചിരുന്നത്. സഹോദരനും സഹോദരിയുമാണ് കമലാക്ഷിയമ്മയുടെ കൂടെയുള്ളത്. മൂവരും അവിവാഹിതരാണ്.ഇടയ്ക്ക് ‘സേവാഭാരതി’ പ്രവർത്തകരെത്തി മൂവരേയും കുളിപ്പിച്ച് വസ്ത്രങ്ങളും ഭക്ഷണവും നൽകിയിരുന്നു. ആരോഗ്യ വകുപ്പ് പാലിയേറ്റീവ് വിഭാഗവും സഹായത്തിന് എത്താറുണ്ടായിരുന്നു.വാർഡ് മെമ്പർ സന്ധ്യ സുനിൽകുമാർ, പൊതുപ്രവർത്തകരായ പി.ആർ. സിജു, കെ.എൻ. ജയചന്ദ്രൻ എന്നിവരാണ് പീസ് വാലി അധികാരികളെ ഇവരുടെ ദുരവസ്ഥ അറിയിച്ചത്.തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ്, വാർഡ് മെമ്പർ സന്ധ്യ സുനിൽകുമാർ, വില്ലേജ് ഓഫീസർ റഹിം തുടങ്ങിയവർ ഏറ്റെടുക്കലിന് നേതൃത്വം നൽകി. പീസ് വാലിക്ക് കീഴിലെ സാമൂഹിക പുനരധിവാസ കേന്ദ്രത്തിലേക്കാണ് ഇവരെ കൊണ്ടുപോയത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *