Type to search

കരാട്ടെയിൽ ഒളിമ്പിക്സ് മെഡൽ സ്വപ്നം കണ്ട് ആഷ്‌ലി… ഈ കായികകലക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ് ഈ താരം

News

കോതമംഗലം >>>   കായിക കലയായ കരാട്ടെക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ഒരു താരം. ഒളിമ്പിക്സിൽ പങ്കെ ടുക്കുക എന്നതാണ് ഈ കരാട്ടെ താര ത്തിന്റെ ഏറ്റവും വലിയ മോഹം. ദേശീ യ തലത്തിൽ വരെ ശ്രദ്ധ നേടാൻ  ഈ  കോതമംഗലങ്കരിക്കായി.  സംസ്ഥാന തലത്തിൽ 12 സ്വർണ്ണ മെഡലുകൾ അ ടക്കം,  ദേശീയ തലത്തിൽ വരെ പങ്കെ ടുത്തു തന്റെ കഴിവിന്റെ മികവ് അറിയി ച്ച മിടുക്കിയാണ് ആഗ്നസ് ആഷ്‌ലി.ആ ഗ്നസ് തന്റെ ജീവിതം  കരാട്ടെക്ക് വേ ണ്ടി മാത്രം  ഉഴിഞ്ഞുവച്ചു എന്ന് പറയേ ണ്ടി വരുന്നതാകും  ശരി.തന്റെ കരാട്ടെ  പഠനം ആരംഭിക്കാൻ കാരണംമുത്തശ്ശ നായിരുന്നു എന്ന് ഈ താരം പറയുന്നു.  അദ്ദേഹത്തിന്റെ വലിയൊരു ആഗ്രഹ മായിരുന്നു തന്റെ കൊച്ചു മകളെ നല്ലൊരു കായീക അഭ്യാസിയാക്കണ മെന്നത് . അങ്ങനെ മൂന്നാം ക്ലാസ്സിൽ പഠനം എത്തിനിൽക്കെ 2008 മാർച്ച് 22 ന് ആഗനസ് തന്റെ കരാട്ടെ ജീവിതത്തി ന് തുടക്കം കുറിച്ചത്. 

ആദ്യ കാലങ്ങളി ൽ ഒരു സാധാരണ കരാട്ടെ  പഠിതാവ് എന്നതിനപ്പുറം പ്രത്യേകതകൾ ഒന്നും ഇല്ലായിരുന്നു കൊച്ചു ആഗ്നെസിന്.  സ്വന്തം മാതാപിതാക്കൾക്ക് അത്രമേ ൽ താല്പര്യവും ഇല്ലാത്തതും ഇതിന് ഒരു കാരണമായിരുന്നു . 2009 ൽ നടന്ന ആ ദ്യ ചാമ്പ്യൻഷിപ്പിൽ തന്നെ പ്രതിഭയുടെ മിന്നലാട്ടം വിളിച്ചറിയിച്ചു കൊണ്ട് കൊ ച്ചു ആഗ്നസ് പങ്കെടുത്ത ഫൈറ്റിങ്ങ് (കുമിത്തെ) ഇനത്തിൽ സ്വർണ്ണവും ഫോമ്സ് ( കത്ത) ഇനത്തിൽ വെങ്കല വും കരസ്ഥമാക്കി . കൊച്ചുകുട്ടി ആയി രുന്നെങ്കിലും പലപ്പോഴും പരിശീലന ത്തിന് വേണ്ടി എത്ര സമയം ചിലവഴി ക്കാനും തയ്യാറായിരുന്ന ആഗനസിനെ പിന്നെ കാത്തിരുന്നത് അർഹതക്ക് ഉ ള്ള അംഗീകാരങ്ങൾ ആയിരുന്നു. മത്സ രങ്ങൾ എന്നും ആഗനസിന് ഒരു വികാ രമായിരുന്നു എങ്കിൽ കാണികൾക്കും മറ്റ് കരാത്തെ മത്സരാർത്ഥികൾക്ക് ആഗ്നസ് ഒരു ബാലികേറാമലയായിരു ന്നു. തന്റെ വ്യക്തിഗത വിഭാഗത്തിലെ മത്സരത്തിൽ ഒരിക്കൽ പോലുംതോൽ വി അറിയാതെയുള്ള ജൈത്രയാത്രയി ൽ ആഗ്നസ് ആഷ്ലിൻ അറിയാതെ ആഷ്ലീ ആയി മാറുകയായിരുന്ന തി ന്റെ തെളിവുകളാണ് 12 സംസ്ഥാന സ്വർണ്ണ മെഡലുകൾ, അതിൽ രണ്ടു തവണ സീനിയർ വിഭാഗം വനിതകളു ടെ മത്സരത്തിൽ.

ഇതിനു പുറമെ  കേ രളത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സ രങ്ങളിൽ ഏറ്റവും കൂടുതൽ തവണ (6 പ്രാവശ്യം ) പങ്കെടുത്തു. ദേശീയ തല ത്തിൽ 5-ാം സ്ഥാനം വരെ എത്താൻ കഴിഞ്ഞു എങ്കിലും തന്റെ സ്വപ്നമായ സ്വർണ്ണം നേടാൻ കഴിയാത്തതാണ് ആഗ്നെസിന് ഇന്നും  ഒരു തീരാ  ദുഃഖമാ യി അവശേഷിക്കുന്നത്. മറ്റ് നിരവധി മത്സരങ്ങളിൽ , JSKA കരാത്തെ ലോക കപ്പ്, ഏഷ്യൻ ഇന്റർനാഷ്ണൽ , ഇന്റോ ശ്രീലങ്കൻ കപ്പ് , സൗത്ത് ഏഷ്യൻ കപ്പ് അങ്ങനെ അനവധി മത്സരങ്ങളിൽ സ്വർണ്ണം നേടി.ഉപരിപഠനത്തിന്റെ ഭാഗമായി   സ്പോട്സ് കരാട്ടെ യുടെ ഈറ്റില്ലമായ ജപ്പാനിൽ 2018-ൽ പരിശീലനത്തിന് പോകാനും സാധിച്ചു എന്നത് ഈ കൊച്ചു മിടുക്കിയുടെ കരാട്ടെ  ജീവിതത്തിലെ ഒരു പൊൻ തൂവലാണ്. തൃക്കാരിയൂർ, അയക്കാട് പുലിമല, കൂനംമാവുങ്കൽ വീട്ടിൽ ,  ബൈജുവിന്റേയും, സ്മിതയുടേയും മൂത്ത മകളായ ആഗന്സിന്റെ കഴിവ് തിരിച്ചറിഞ്ഞ മാതാപിതാക്കൾ പിന്നീട് നൽകിയ അകമഴിഞ്ഞ  പിന്തുണയാ ണ് ഈ കാണുന്ന  ആഷ്ലീ . ഇന്നത്തെ കാലഘട്ടത്തിൽ കായിക, ആയോധന കലകൾക്ക് സ്ത്രീകൾ വളരെയേറെ പ്രാമുഖ്യം നൽകണമെന്നാണ് ആഷ്‌ലിയുടെ ഭാഷ്യം. സ്ത്രീകളുടെ സ്വയം രക്ഷക്ക് വളരെയേറെ ഇതു പ്രയോജനം ചെയ്യുമെന്ന് പറഞ്ഞുവെക്കുന്നു ഈ കരാട്ടെ താരം. ഒരു കരാട്ടെ പഠിതാവ് എന്ന കാഴ്ചപാടില്ലാതെ തന്നെ ചിന്തിച്ചാൽ ഇന്നത്തെ ലോകത്തിൽ , നമ്മുടെ കൊച്ചു കേരളത്തിലും,  ഇന്ത്യയിലും എല്ലാം അനുദിനം കേൾക്കുന്ന വാർ ത്തകൾ ഒരു സ്വയം പ്രതിരോധ തന്ത്രം ഏതൊരു വ്യക്തിയും ശീലിക്കേണ്ടതി ന്റെ ആവശ്യകത വ്യക്തമക്കുന്നതാ ണെന്നും,  അവിടെ സ്ത്രീ കൂടുതൽ കരുതലും, കരുത്തും ആർജ്ജിക്കേണ്ട ത് ഉണ്ടെന്ന് ഈ താരം പറയുന്നു.  ഒരു കായിക ഇനം  ആയി മാത്രം കണ്ട് പരി ശീലനം നേടുന്നവരും ഉണ്ട്. കരാട്ടെ  മേ ഖലയിൽ  അതിലുപരിയായി സ്വയം പ്ര തിരോധതന്ത്രത്തിലൂന്നിയുള്ള പരിശീ ലനമാണ് വ്യക്തിപരമായി തനിക്കി ഷ്ടം എന്ന് ആഷ്‌ലി.  അതു കൊണ്ടാ ണ് “Karate is way of life” എന്ന് എവിടേ യും പറയുന്നത്. കരാട്ടെ പരിശീലനം പ്രത്യേകിച്ച് വനിതകളിൽ ഒരു ആത്മ ബലം സൃഷ്ടിക്കുന്നുണ്ടെന്നും,  പ്രതി സന്ധികളിൽ തളരാതിരിക്കാൻ ഇതു ഉപകരിക്കുമെന്നും ഈ കായിക താരം  പറയുന്നു.   അക്കാര്യത്തിൽ കരാട്ടെ  പരിശീലനം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. കരാത്തെ പരിശീലന ത്തിൽ പറയുന്ന പോലെ mind, body and spirit -ൽ ആണ് കരാത്തെ രൂപപ്പെടു ന്നത്. അതുകൊണ് പ്രശ്നങ്ങളെ നേരിടുമ്പോൾ തളർന്ന് പോകാതെ , ഉചിതമായ സമയത്ത് ശരിയായ തീരു മാനം എടുക്കുന്നതിൽ പലപ്പോഴും ക രാട്ടെ  പഠനം ത നിക്ക് ഗുണകരമായി ഭവിച്ചിട്ടുള്ളതെന്നും,   ഇപ്പോൾ മുൻ കാലങ്ങളെ അപേക്ഷിച്ച് അമ്മമാരായ സ്ത്രീകളും കരാട്ടെ  ക്ലാസ്സുകളിൽ പരിശീലിക്കുന്നുണ്ട് എന്നുള്ളത് ഇതിന്റെ ആവശ്യകത വ്യക്തമാക്കുക യാണ് എന്നും ആഷ്‌ലി. മത്സരങ്ങളെ ക്കുറിച്ചുള്ള   അനുഭവങ്ങൾ എന്താ ണെന്നുള്ള ചോദ്യത്തിന്,  നിരവധി ന ല്ലതും, ചീത്തയുമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞു  .

ആദ്യ മത്സരത്തിൽ  പങ്കെടുക്കുന്നത് കരാട്ടെ പഠനത്തിന് ചേർന്ന് ഏകദേശം ഏഴ് എട്ട് മാസങ്ങൾ കഴിഞ്ഞാണ് . അന്നൊ ന്നും അറിയില്ല എന്താണ് എന്തിനാണ് എന്ന് പോലും . മത്സരത്തിന് പോകണം എന്ന് അറിയിപ്പ് കിട്ടി പോയി എന്നു മാ ത്രം – എന്നാൽ പിന്നീട് പല മത്സര ങ്ങളി ൽ പങ്കെടുത്ത് ഇതിന്റെ ഗൗരവം കൂടി വന്നു. മത്സരങ്ങൾ തന്നിൽ വളരെ വലി യ മാറ്റങ്ങൾ കൊണ്ടുവന്നു എന്നും,  ആത്മവിശ്വാസം വർദ്ദിപ്പിക്കാൻ ഉത കുന്ന ഒരു മത്സരമായിരുന്നു 2012-ൽ പങ്കെടുത്ത  ദേശീയ  ഇൻവിറ്റേഷൻ മത്സരമെന്നും താരം പറയുന്നു. ആ മത്സരത്തിൽ 5 സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കാൻ  കഴിഞ്ഞു. ശരിക്കും അന്നുമുതലാണ് തന്റെ മാതാപിതാക്ക ൾ പോലും ശ്രദ്ദിക്കാൻ തുടങ്ങിയതു പോലും.  അതുവരെ അവർ തന്നിരുന്ന (കരാട്ടെ യ്ക്ക് ) പരിഗണന പോലും ഉയർന്ന തലത്തിലുള്ള  വിജയങ്ങൾക്ക് കാരണമായി. വിജയങ്ങൾ മാത്രമല്ല പരാജയങ്ങളും നിറഞ്ഞതാണ് തന്റെ കരാട്ടെ ജീവിതം എന്ന് ആഷ്‌ലി പറയുന്നു.  6 വർഷം തുടർച്ചയായി ദേശീയ തലത്തിൽ മത്സരിച്ചിട്ടും ഒരു ഗോൾഡ്  മെഡൽ നേടുക എന്ന സ്വപ്നം – അതിനായില്ല. പക്ഷെ താൻ ഇനിയും അതിനായി ശ്രമിക്കുന്നു. ദേശീയ തലത്തിൽ പക്ഷപാതപരമായ സമീപനങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും, ഇത് മത്സര വിജയത്തിന് തടസമായിട്ടുണ്ടെന്നും ഈ താരം കൂട്ടിചേർത്തു  . തളർന്ന് പോയിട്ടുണ്ട്,  ഊണും ഉറക്കവും നഷ്ടപ്പെട്ട് വീണു പോയിട്ടുണ്ട്. പക്ഷെ അവിടെ നിന്നെല്ലാം  തിരികെ വന്നത് ഈ കരാട്ടെ  പരിശീലനത്തിന്റെ കഴിവിലൂടെ മാത്രമാണ്. അതുകൊണ്ടാണ് ഏത് മേഖലയേക്കാളും കരാട്ടെ യെ ഇത്രയേറെ താൻ  സ്നേഹിക്കുന്നത്. ഇപ്പോഴും പരിശീലനത്തിൽ ഏർപ്പെടുന്നത്.കരാട്ടെ  പഠനം എല്ലാവർക്കും ഇഷ്ടമാകുന്ന ഒന്നല്ല. എന്നാൽ കരാട്ടെയെ ഏവർക്കും ഇഷ്ടമാണ് ആഷ്ലി വാചാലയായി.. താരത്തിന്റെ വാക്കുകൾ ഇങ്ങനെ  “കരാട്ടെയുടെ  നേട്ടങ്ങളിൽ ഞാൻ പഠിച്ച എന്റെ സ്കൂൾ അദ്ധ്യാപകർ വലിയ പ്രോത്സാഹനമാണ് നൽകിയത്. എനിക്ക് ലഭിച്ച  സമ്മാനങ്ങൾ അവർ സ്കൂൾ അസംബ്ലിയിൽ തരുമ്പോൾ കിട്ടുന്ന മാനസീക ഊർജ്ജം വളരെ വലുതായിരുന്നു,  അംഗീകാരത്തിന് ഇത്ര വിലയുണ്ട് എന്ന വലിയ തിരിച്ചറിവ് അവിടന്നാണ് എന്നിൽ രൂപപ്പെട്ടു തുടങ്ങിയത്.  അതിനാൽ മറ്റുള്ളവരെ അംഗീകരിക്കുക എന്ന ഒരു പാഠവും ഞാൻ പഠിച്ചു.

എന്റെ സഹപാഠികൾ എന്നും എനിക്ക് പ്രചോദനം നൽകിയിരുന്നു . ക്ലാസുകൾ നഷ്ട്ടപ്പെടുന്ന സമയങ്ങളിൽ ആ പാഠങ്ങൾ എല്ലാം എനിയ്ക്ക് സമയമെടുത്ത് പറഞ്ഞു തരുകയും എന്റെ മത്സരങ്ങളിലെ വിജയത്തിനായ് പ്രാർത്ഥിക്കുകയും ചെയ്യുന്ന എന്റെ കൂട്ടുകാർ എന്നും എന്റെ ജീവതത്തിലെ രത്നങ്ങളാണ്. കരാട്ടെ  രംഗത്തുള്ളവരും അതുപോലെ തന്നെ”.കരാട്ടെക്ക് വേണ്ടി മാറ്റിവച്ച ഈ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് ചോദിച്ച് തീരും മുൻപേ ആഷ്‌ലി നിറഞ്ഞ പുഞ്ചിരി യോടെ,  ഉറച്ച വിശ്വാസത്തോടെ പറഞ്ഞു  ഒരു ഒളിപിക് മത്സരം ഇന്ത്യക്ക് വേണ്ടി – ഇതുമാത്രമാണ് എന്ന് . വിദ്യാഭ്യാസത്തിലും  ഉന്നത നിലവാരം പുലർത്തുന്ന ആഷ്‌ലീ ഒരു ഇഗ്ലീഷ് സാഹിത്യ ബിരുദധാരിയാണ് . കോതമംഗലം മാർ അത്തനേഷ്യസ്  കോളേജിന്റെ അഭിമാന പുത്രിയായിരുന്നു ഈ കായിക താരം. തീർന്നില്ല  എല്ലാ വിഷയങ്ങളിലും A+ നേടി കൊണ്ട് ഹയർ സെക്കന്ററി തല വിദ്യാഭ്യാസം പൂർത്തിയാക്കിയത് കായിക കോതമംഗലത്തിന്റെ അഭിമാനമായ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിൽ നിന്നുംമാണ്. ഇവിടെ പഠിച്ചിരുന്ന കാലത്ത് പ്രധാനാധ്യാപകനായ ജോർജ് മാത്യു സാർ തനിക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നതായി ആഷ്‌ലി യുടെ സാക്ഷ്യം.  പത്താം ക്ലാസ്സ് വരെയുള്ള തന്റെ പഠനകാലം ചിലവഴിച്ചത്  ചേലാട് സെന്റ്. സ്റ്റീഫൻസ്  ബസാനിയ പബ്ലിക് സ്കൂളിൽ ആയിരുന്നു.  സ്കൂളിന്റെ മുതൽ കൂട്ട് തന്നെ  ആയിരുന്നു ഈ കൊച്ചുതാരം. ആഷ്ലിയുടെ വാക്കുകളിൽ പറഞ്ഞാൽ തന്നെ താനാക്കി മാറ്റുവാൻ നിമിത്തം കരാട്ടെ യാണ് എങ്കിൽ, ആ കരാട്ടെ യുടെ ജീവവായു എന്നിലേക്ക് നൽകിയത് എന്റെ കരാട്ടെ മാഷായ രഞ്ജിത് ഷിൻ ബുക്കാൻആണെന്നാണ്. ചേലാട് ബസാനിയ പബ്ലിക് സ്കൂളിൽ 8ആം ക്ലാസ്സിൽ  പഠിക്കുന്ന സഹോദരൻ  ആഷ് വിനും ചേച്ചിക്ക് എല്ലാവിധ പ്രോത്സാഹനവും, പിന്തുണയുമാണ് നൽകുന്നത്. തന്റെ എല്ലാ നേട്ടങ്ങളിലും പിന്തുണച്ചു  കൂടെ നിന്ന നല്ലവരായ എല്ലാ അദ്ധ്യാപകർക്കും,  കൂട്ട്കാർക്കും , ബന്ധു ജനങ്ങൾക്കും അതിലുപരി  മാതാപിതാക്കൾക്കും നന്ദി പറയുകയാണ് ആഷ്‌ലി എന്നാ ഈ കായിക താരം  . ഒപ്പം  ഈശ്വരനും…….

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.