പെരുമ്പാവൂർ:കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് 2020-2021 സാമ്പത്തിക വർഷത്തെ പദ്ധതിയിൽപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കൂവപ്പടി പഞ്ചായത്തിലെ കയ്യുത്തിയിൽ ഓപ്പൺ എയർ സ്റ്റേജിൻ്റെയും, വനിത സൗഹൃദ കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു എൽദോസ് കുന്നപ്പിളളി എം എൽ എ മുഖ്യ പ്രഭാഷണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് .ബിന്ദുഗോപാലകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞുമോൾ തങ്കപ്പൻ, ഐ മുറി പളളി വികാരി ഫാ: ടോമി കണ്ടത്തിൽ,ജോബി മാത്യു, പ്രീത സുകു, സാബു പാത്തിക്കൽ, മേരി ഗീത പൗലോസ്, ബേബി തോപ്പിലാൻ, മോളി തോമസ്, ആൻ്റു ഉതുപ്പാൻ, ജോൺസൻ തോപ്പിലാൻ, ബാബു പൂവത്തും വീടൻ, ജോർജ് ചെട്ടിയാക്കുടി, ഷൈൻ പള്ളത്ത്, തോമസ് ശങ്കുരിക്കൽ എന്നിവർ പ്രസംഗിച്ചു ഐമുറി തിരുഹൃദയ ദേവാലയത്തിൻ്റെ മുൻവശത്ത് പഞ്ചായത്തിൻ്റെ അധീനതയിലുള്ള ഒരേക്കറോളം സ്ഥലത്താണ് വിശാലമായ ഓപ്പൺ എയർ സ്റ്റേഡിയം നിർമ്മിക്കുന്നതിൻ്റെ ആദ്യഘട്ടമായി ഓപ്പൺ എയർ സ്റ്റേജ് നിർമ്മിച്ചത് ഇപ്പോൾ നിർമ്മിച്ചിട്ടുള്ള ഓപ്പൺ എയർ സ്റ്റേജിനോട് ചേർന്ന് മനോഹരമായ രീതിയിൽ സംരക്ഷണഭിത്തി നിർമ്മിച്ച് അതിന് പുറത്ത് നടപ്പാത നിർമ്മിക്കുന്നതിനും സ്റ്റേഡിയത്തിനു ളളിൽ ചെടികളും മറ്റും നട്ടുപിടിപ്പിച്ച് ഇരിപ്പിടങ്ങളും സജ്ജമാക്കി കുടുംബവുമൊത്ത് വന്നിരിക്കാനും കലാപരിപാടികൾ സംഘടിപ്പിക്കാനും കഴിയുന്ന നിലയിലാണ് അടുത്തഘട്ട നിർമ്മാണം ലക്ഷ്യമിടുന്നതെന്നും ഇതിനുള്ള ഫണ്ട് അനുവദിക്കാമെന്ന് എം എൽ എ അറിയിച്ചിട്ടുണ്ടെന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് മൂത്തേടൻ പറഞ്ഞു