കനിവ് ഭവനത്തിൻ്റെ താക്കോൽ കൈമാറി, എംഎൽഎ ടിവി യും വാങ്ങി നൽകി…..

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കോതമംഗലം>>> സിപിഐഎം  പിണ്ടിമന ലോക്കൽ കമ്മറ്റി ചൊള്ളാംകുഴിയിൽ മത്തായിക്കും കുടുംബത്തിനും നിർമ്മിച്ച “കനിവ് ” ഭവനത്തിൻ്റെ താക്കോൽ  കൈമാറി.. സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി സിഎൻ മോഹനൻ താക്കോൽ ദാനം നിർവ്വഹിച്ചു… കുടുംബത്തിന് ആൻ്റണി ജോൺ എംഎൽഎ  ടിവി യും വാങ്ങി നൽകി

തൃശൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാനത്തെ എല്ലാ ലോക്കൽ കമ്മറ്റികളും പ്രദേശത്തെ അർഹരായവർക്ക് വീട് നിർമ്മിച്ച് നൽകാൻ തീരുമാനമെടുത്തിരുന്നു.ഇതിൻ്റെ ഭാഗമായി വെറ്റിലപ്പാറയിൽ  നിർമ്മാണം പൂർത്തിയാക്കിയ വീടിൻ്റെ താക്കോലാണ് കൈമാറിയത്, എറണാകുളം  ജില്ലയിൽ പൂർത്തിയാക്കിയ നൂറ്റിപത്താമത്തെ വീടാണ് കൈമാറിയത്ഗോപി കോട്ടമുറിക്കൽ, എസ് സതീഷ് ,ആൻ്റണി ജോൺ എംഎൽഎ, ആർ അനിൽകുമാർ, പിഎം മുഹമ്മദാലി, ബിജു പി നായർ, എ വി രാജേഷ്, ‘ അരുൺ വി കുന്നത്ത്, മഞ്ജു ജോയി, ഹസീന അലിയാർ, ജലജ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *