കനാൽ വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് കൂവപ്പടി പഞ്ചായത്തിലെ ജനപ്രതിനിധികൾ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പെരിയാർവാലി കനാലിലൂടെ അടിയന്തിരമായി വെള്ളം തുറന്നു വിടണമെന്നാവശ്യപ്പെട്ട് കൂവപ്പടി പഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പെരിയാർ വാലി ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി ഡിസിസി വൈസ് പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് അംഗവുമായ മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻ്റ് എൽദോ പാത്തിക്കൽ അദ്ധ്യക്ഷത വഹിച്ചു ജനപ്രതിനിധികളായ ബേബി തോപ്പിലാൻ,മിനി ബാബു, മോളി തോമസ്, മായ കൃഷ്ണകുമാർ, സിന്ധു അരവിന്ദ്, പി വി സുനിൽ, സിനി എൽദോ, കെ പി ചാർളി, ജിജി ശെൽവരാജ്, നിത പി എസ്, മരിയ മാത്യു, കോൺഗ്രസ് ഭാരവാഹികളായ സാബു ആൻ്റണി, ഫെ ജിൻ പോൾ ‘സി ഒ ജോയി, ബാബു വർഗീസ്, വി എസ് ദേവരാജൻ,ജോഷി സി പോൾ എന്നിവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →