Type to search

കനത്ത മഴയും മണ്ണിടിച്ചിലും; മഹാരാഷ്ട്രയില്‍ മരണം 100 കടന്നു

Uncategorized

മഹാരാഷ്ട്രയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും നൂറിലേറെ പേര് മരിച്ചു. ഇതൊനൊടകം 136 പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ നിന്ന് 70 കിലോമീറ്റര് അകലെ സ്ഥിതി ചെയ്യുന്ന റായ്‌ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര് മരിച്ചു. റായ്‌ഗഡില്‍ 32 ഓളം വീടുകള്‍ തകര്‍ന്നു, 52 ഓളം പേരെ കാണാതായിട്ടുണ്ട്.

സതാരയിലെ പത്താന്‍ തഹ്‌സിലിലെ അംബേഗര്‍, മിര്‍ഗാവ് ഗ്രാമങ്ങളിലും വ്യാഴാഴ്ച രാത്രി എട്ട് വീടുകള്‍ മണ്ണിനടിയിലായി. രത്‌നഗിരി ജില്ലയിലെ ചിപ്ലൂണിലെ കോവിഡ് ആശുപത്രിയില്‍ വെള്ളപ്പൊക്കത്തില്‍ വൈദ്യുതി വിതരണം നിലച്ചതിനെത്തുടര്‍ന്ന് ഓക്സിജന്‍ കിട്ടാതെ എട്ട് രോഗികള്‍ മരിച്ചു. അതേസമയം, റായ്ഗഡ് മേഖലയില്‍ താഴ്ന്ന എല്ലാ പ്രദേശങ്ങളില്‍ വെള്ളം കയറി. ചിപ്ലുന്‍ പട്ടണത്തില്‍ ഏഴ് അടിയോളം വെള്ളം ഉയര്‍ന്നു. കൊങ്കന്‍ മേഖലയില്‍ വെള്ളക്കെട്ട് ഉയര്‍ന്നതോടെ നിരവധി യാത്രക്കാരാണ് കുടുങ്ങികിടക്കുന്നത്. മുംബൈ ഗോവ ദേശീയപാത തല്‍ക്കാലത്തേക്ക് അടച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.