കനത്ത മഴയില്‍ പ്രളയക്കാട് ആന കുഴി ഷാപ്പിനു സമീപം കനാല്‍ ബണ്ട് ഇടിഞ്ഞുവീണു; ജലനിരപ്പ് കുറവായത് രക്ഷയായി

ന്യൂസ് ഡെസ്ക്ക് - - Leave a Comment

കുറുപ്പംപടി: കനത്ത മഴയില്‍ പ്രളയക്കാട് കോടനാട് വെസ്റ്റ് ബ്രാഞ്ച് കനാല്‍ ബണ്ട് റോഡ് തകര്‍ന്നു, റോഡ് സഞ്ചാരയോഗ്യമല്ലാതായി. പ്രളയക്കാട് ഷാപ്പിന് സമീപംമുള്ള കനാല്‍ ബണ്ടാ
ണ് ഇടിഞ്ഞ് കൊണ്ടിരിക്കുന്നത്. ഒരു ഭാഗം മുഴുവനായി തകര്‍ന്നു.
കനാലിൽ ജലനിരപ്പ് കുറവായതിനാൽ വൻ ദുരന്തത്തിൽ നിന്നാണ് സമീപവാസികൾ രക്ഷപ്പെട്ടത്.
കനാൽ ബണ്ടിന്റെ ശോചനീയാവസ്ഥ ചൂണ്ടി കാട്ടി നിരവധി പരാതികള്‍ പ്രദേശവാസികള്‍ ഉന്നയിച്ചെങ്കിലും യാതൊരു നsപടിയും പെരിയാര്‍ വാലിയുടെ ഭാഗത്ത് നിന്നും നാളിതു വരെ ഉണ്ടായിട്ടില്ല.
കനാല്‍തീരവാസികളുടെ ആശങ്ക ഒഴിവാക്കാനായി തകരാറിലായ കനാല്‍ ബണ്ടുകള്‍ അടിയന്തിരമായി പുനര്‍നിര്‍മ്മിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *