കടല്‍ തീരത്തെ വീടുകള്‍ പൊളിച്ചു മാറ്റണമെന്ന ഉത്തരവ് ലക്ഷദ്വീപ് റദ്ദാക്കി

ന്യൂസ് ഡെസ്ക്ക് -

കവരത്തി >>>  കടല്‍തീരത്ത് നിന്ന് നിശ്ചിത ദൂര പരിധിയിലുള്ള വീടുകള്‍ പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് പുറത്തിറക്കിയ ഉത്തരവ് പ്രതിഷേധത്തെ തുടര്‍ന്ന് ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കി. കവരത്തിയിലെ 80 ഭൂവുടമകള്‍ക്ക് നല്‍കിയ നോട്ടീസാണ് പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ റദ്ദാക്കിയത്. കടല്‍ തീരത്തുനിന്നും 20മീറ്റര്‍ പരിധിയിലുള്ള വീടുകള്‍ പൊളിച്ചു മാറ്റണമെന്നായിരുന്നു ഉത്തരവ്.

നിര്‍മാണങ്ങള്‍ അനധികൃതമാണെന്ന് ആരോപിച്ച്‌ ജൂണ്‍ 25നായിരുന്നു തീരദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് റദ്ദാക്കി കൊണ്ട് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ എന്‍ ജമാലുദ്ദീനാണ് പുതിയ ഉത്തരവിറക്കിയത്.

നോട്ടീസ് ചോദ്യം ചെയ്ത് ദ്വീപ് നിവാസികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നടപടി.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →