കടമക്കുടി കുടിവെള്ള പദ്ധതി വിപുലീകരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഏബിൾ.സി.അലക്സ് - - Leave a Comment

എറണാകുളം>>>കടമക്കുടി കുടി വെള്ള പദ്ധതി വിപുലീകരണം മുഖ്യമന്ത്രി വീഡിയോകോൺഫറ ൻസിലൂടെ  ഉദ്ഘാടനം ചെയ്തു. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന കടമക്കുടിയിൽ കുടിക്കാൻ ശുദ്ധജലം ഇല്ലാത്തതാണ് പ്രദേശവാസികൾ നേരിടുന്ന പ്രധാന പ്രശ്നം.
പെരിയാറിലെ ജലം ശുദ്ധീകരിച്ച് കുടിവെള്ളമെത്തിക്കാൻ മുപ്പത്തേടത്ത് പ്ലാന്റ്  സ്ഥാപിച്ചത്. എന്നാൽ ചരിയംതുരുത്ത്, കോതാട്, പിഴല  എന്നിവിടങ്ങളിലെ ജലസംഭരണികളിലെ ജലം പഴയ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്നത് കൊണ്ട് കുടിവെള്ളം എല്ലാ പ്രദേശങ്ങളിലും എത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കടമക്കുടിയിലെ പഴയ ജലവിതരണ ശൃംഖല മാറ്റി പുതിയ പൈപ്പുകൾ സർക്കാർ സ്ഥാപിച്ചത് . 2036 വരെ സുഗമമായി കുടിവെള്ളം വിതരണം ചെയ്യാവുന്ന രീതിയിലാണ് പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. 

ജൽ ജീവൻ പദ്ധതിയുടെ ഭാഗമായി 446 വീടുകളിൽ കൂടെ പൈപ്പ് കണക്ഷൻ  ലഭ്യമാക്കുന്നതോട്കൂടി കുടിവെള്ളം പൈപ്പിലൂടെ സമ്പൂർണ്ണമായും ലഭ്യമാകുന്ന പഞ്ചായത്ത് എന്ന നേട്ടം കടമക്കുടി പഞ്ചായത്തിന്  സ്വന്തമാകും. ആ നേടത്തിലേക്കുള്ള  സുവർണ്ണ ചുവടുവെപ്പാണ് ഈ നവീകരണത്തിലൂടെ സർക്കാർ സാധ്യമാക്കാൻ ശ്രമിക്കുന്നത്. എട്ടുമാസം കൊണ്ടാണ് പദ്ധതി യാഥാർഥ്യമായിരിക്കുന്നത്. 4545 വീടുകളിൽ  4099 വീടുകളിലെയും കണക്ഷൻ പുതിയ പൈപ്പ് ഇട്ട്  നവീകരിച്ചിരിക്കുകയാണ്. 22 പൊതുടാപ്പുകൾ പുതുതായി സ്ഥാപിച്ചു. ശേഷിക്കുന്ന 446 വീടുകളിൽ ജലജീവൻ മിഷൻ പദ്ധതി പ്രകാരം ഗാർഹിക കണക്ഷൻ ലഭ്യമാക്കും അതിനായി   48 ലക്ഷം രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 
ഈ വർഷം തന്നെ ആ പദ്ധതിയും പൂർത്തിയാക്കും. വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കി ജനകീയ ബദൽ സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു കിഫ്ബി ഫണ്ട് ഉപയോഗിച്ച് 12 കോടി രൂപ ചെലവിട്ടു 2 വര്ഷം കൊണ്ടാണ്  കടമക്കുടിയിലെ മുഴുവൻ ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിച്ച്  കുടിവെള്ള സംവിധാനം നവീകരിച്ചിരിക്കുന്നത്.
കോതാട് കെ കെ പി സഭാ ഹാളിൽ നടന്ന യോഗത്തിൽ  വൈപ്പിൻ എംഎൽഎ എസ് ശർമ ശിലാഫലകം അനാച്ഛാദനം  ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കെ ഡബ്ല്യൂ എ ടെക്നിക്കൽ മെമ്പർ ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഏബിൾ.സി.അലക്സ്

About ഏബിൾ.സി.അലക്സ്

View all posts by ഏബിൾ.സി.അലക്സ് →

Leave a Reply

Your email address will not be published. Required fields are marked *