കോതമംഗലം>>>കോതമംഗലം ടൗണി ന് സമീപത്തു നിന്നും കഞ്ചാവുമായി 6 പേർ പിടിയിൽ. കോതമംഗലം റെയി ഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ഇ ഷൈബുവിൻ്റെ നേതൃത്വത്തിൽ കോത മംഗലം ടീബി കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 66 ഗ്രാം കഞ്ചാവു മായി പാറയ്ക്കൽ ഡാർവിൻ, കൈപ്പി ള്ളിക്കുടി ആൽബിൻ ബേബി, ഇഞ്ചിപ്പ റമ്പിൽ ബിനു, ഐക്കരമാലിയിൽ ബേ സിൽ, പൊട്ടയ്ക്കൽ ശിവകുമാർ, കൂ ട്ടാലയിൽ ജോയൽ എന്നിവർ അറസ്റ്റി ലായത്.
ഇവർ കഞ്ചാവ് കടത്താൻ ഉപ യോഗിച്ചിരുന്ന KL-07-Z- O22 സുസുക്കി മാക്സ് 100 ബൈക്ക്, KL-44-D-6952 ഹോണ്ട ആക്ടീവ സ്കൂട്ടറും, കഞ്ചാവ് വലിക്കാൻ ഉപയോഗിച്ചിരുന്ന ബോംഗ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
രഹസ്യവിവരത്തെ തുടർന്ന് കുറച്ച് നാ ളുകളായി പ്രദേശം എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈ സ് സംഘത്തിൽ അസിസ്റ്റൻ്റ് എക് സൈസ് ഇൻസ്പെക്ടർ ജോർജ് ജോ സഫ്, പ്രിവൻ്റീവ് ഓഫീസർ അജി അഗ സ്റ്റിൻ, സിവിൽ എക്സൈസ് ഓഫീസ ർമാരായ പി.ബി.ലിബു, കെ.ജി.അജീഷ്, കെ.കെ. വിനോദ്, റ്റി.കെ.അനൂപ് എന്നി വരും ഉണ്ടായിരുന്നു.
Follow us on