മൂവാറ്റുപുഴ>>>കഞ്ചാവ് കൈവശം വച്ച കേസിലെ പ്രതികൾക്ക് ആറ് വർഷം തടവും 20000 രൂപ പിഴയടയ്ക്കാനും മുവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻറ് സെഷൻസ് കോടതി ശിക്ഷിച്ചു. മൂവാറ്റുപുഴ മുടവൂർ വെളിയത്ത് കവല ആനകത്തിൽ ബിനോയ് (29), പായിപ്രമേനാംതുണ്ടത്തിൽ സിബി (49), പായിപ്ര പുന്നോപ്പടി പൂവത്തുംചുവട്ടിൽ നെജീബ് (43) എന്നിവരെയാണ് ശിക്ഷിച്ചത്.2016 മാർച്ച് 14 ന് പേഴയ്ക്കാപ്പിള്ളി എള്ളുമല ഭാഗത്ത് വച്ച് പ്രതികൾ വില്പനയ്ക്കായി സൂക്ഷിച്ച 1.650 കിലോഗ്രാം ഉണങ്ങിയ കഞ്ചാവ് മൂവാറ്റുപുഴ റെയ്ഞ്ച് എക്സൈസ് സംഘം കണ്ടെടുത്ത കേസിലാണ് ജഡ്ജി കെ എൻ പ്രഭാകരൻ ശിക്ഷ വിധിച്ചത്. എക്സൈസിന് വേണ്ടി അഡീഷണൽ പബ്ലിക് പ്രൊസിക്യൂട്ടർ അഭിലാഷ് മധു ഹാജരായി.