ഓൺലൈൻ പഠ നത്തിനായി കോ തമംഗലം നിയോ ജക മണ്ഡലത്തി ലെ 24 വിദ്യാർ ത്ഥികൾക്ക് കൂടി സ്മാർട്ട് ഫോണു കൾ കൈമാറി

ന്യൂസ് ഡെസ്ക്ക് -

കോതമംഗലം>>>ഓൺലൈൻ പഠന ത്തിനായി കോതമംഗലം നിയോജക മ ണ്ഡലത്തിലെ 24 വിദ്യാർത്ഥികൾക്ക് കൂടി സ്മാർട്ട് ഫോണുകൾ നൽകി. ഫോണുകൾ ആന്റണി ജോൺ എം എൽ എ മാതാപിതാക്കൾക്ക് കൈമാ റി. കവളങ്ങാട് സെൻറ് ജോൺസ് ഹൈസ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ്, എട്ടാം ക്ലാസ്, വിദ്യാർത്ഥികൾ, പിണ്ടിമന ടി വി ജെ ഹൈസ്കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ്, പത്താം ക്ലാസ് വിദ്യാർത്ഥികൾ, മൈലൂർ ഗവൺമെൻറ് എൽ പി സ്കൂളിൽ പഠിക്കുന്ന ഒന്നാം ക്ലാസ്, നാലാം ക്ലാസ് വിദ്യാർത്ഥികൾ, കൂവള്ളൂർ പി എം എസ് എ, യു പി സ്കൂളിൽ പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർത്ഥി, വാരപ്പെട്ടി എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികൾ, മലയൻകീഴ് ഫാദർ ജെ ബി എം, യു പി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർ ത്ഥി,

കോതമംഗലം സെൻറ് ജോർജ് ഹൈ സ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ്, ഒൻ പതാം ക്ലാസ് വിദ്യാർത്ഥികൾ, വെണ്ടു വഴി ഗവൺമെൻറ് എൽ പി സ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥി, കോതമംഗലം സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിൽ പഠിക്കുന്ന രണ്ട് എട്ടാം ക്ലാസ്, ഒരു ആറാം ക്ലാസ് വിദ്യാർത്ഥികൾ, കോട്ടപ്പടി മാർ ഏലി യാസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാർത്ഥി, കീരം പാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂളി ൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി, അയ്യങ്കാവ് ഗവൺമെൻറ് ഹൈസ്കൂ ളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർ ത്ഥി,

ഊന്നുകൾ ലിറ്റിൽ ഫ്ലവർ എൽ പിസ്കൂ ളിൽ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർ ത്ഥി, പൈങ്ങോട്ടൂർ സെൻറ് ജോസഫ് ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി, വെളിയേൽച്ചാൽ എസ് ജെ ഹൈസ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി, കോതമംഗലം മാർ ബേസിൽ ഹൈസ്കൂളിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി, വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂളി ൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി, അടക്കം 24 വിദ്യാർത്ഥികൾക്കാണ് ഇന്ന് സ്മാർട്ട് ഫോണുകൾ നൽകിയ ത്. കുത്തുകുഴി സ്വദേശി നിജിൽ കാ ക്കനാട്ടും സുഹൃത്തുകളും ബന്ധുക്ക ളും ചേർന്നാണ് സ്മാർട്ട് ഫോണുകൾ സംഭാവന ചെയ്തത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →