ഓൺലൈൻ പഠനത്തിന്റെ തുടർ പ്രവർത്തനത്തിനായി സ്കൂൾ കുട്ടികൾക്ക് വർക്ക് ഷീറ്റുകൾ നൽകും: ആൻ്റണി ജോൺ എം എൽ എ

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>> ഓൺലൈൻ പഠന ത്തിന്റെ തുടർ പ്രവർത്തനത്തിനായി സ്കൂൾ കുട്ടികൾക്ക് വായന കാർഡ് വിതരണം ചെയ്യും.ആദ്യ ഘട്ടത്തിൽ 1 മുതൽ 4 വരെയുള്ള വർക്ക് ഷീറ്റുകൾ നൽകും.കോതമംഗലം നിയോജക മണ്ഡലത്തിന്റെ വിതരണോദ്ഘാടനം നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്കൂ ളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.വിവിധ വിഷയങ്ങളിൽ കുട്ടികളെ കർമ്മ നിരതരാക്കാനും ഓൺലൈൻ പഠനത്തിന്റെ വിലയിരു ത്തൽ സാധ്യമാക്കുക എന്ന ലക്ഷ്യ ത്തോടെയാണ് വർക്ക് ഷീറ്റുകൾ രൂപ കല്പന നൽകിയിരിക്കുന്നത്.7147 – ഓളം കുട്ടികൾക്കാണ് വർക്ക് ഷീറ്റുക ൾ വിതരണം ചെയ്യുന്നത്.മലയാളം,ഇം ഗ്ലീഷ് മാധ്യമങ്ങളിലുള്ള വർക്ക് ഷീറ്റുക ൾ പ്രിന്റ് ചെയ്ത് ബി ആർ സി വഴി സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. കുട്ടിക ൾക്ക് നൽകുന്ന വർക്ക് 
ഷീറ്റുകൾ പൂർത്തിയാക്കുന്നതിന് വേണ്ട സഹായം അധ്യാപകർ നൽകുകയും പൂർത്തിയാക്കുന്ന വർക്ക് ഷീറ്റുകൾ രണ്ടാഴ്ചക്കുശേഷം കുട്ടികളിൽ നിന്നും തിരികെ വാങ്ങി സ്കൂളുകളിൽ സൂക്ഷിക്കും.5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്കുള്ള വർക്ക് ഷീറ്റുകളുടെ വിതരണം ഉടൻ പൂർത്തിയാകുമന്ന് എം എൽ എ അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *