ഓൺലൈൻ പഠനത്തിനായി കോതമംഗലം നിയോജക മണ്ഡലത്തിലെ 15 വിദ്യാർത്ഥിക ൾക്ക് കൂടി സ്മാ ർട്ട് ഫോണുകൾ കൈമാറി.

web-desk -

കോതമംഗലം>>>ഓൺലൈൻ പഠന ത്തിനായി കോതമംഗലം നിയോജക മണ്ഡലത്തിലെ 15 വിദ്യാർത്ഥികൾക്ക് കൂടി ഇന്ന് സ്മാർട്ട് ഫോണുകൾ നൽ കി.ഫോണുകൾ ആന്റണി ജോൺ എം എൽ എ മാതാപിതാക്കൾക്ക്  കൈമാ റി.

ഗവൺമെൻ്റ് യു പി സ്കൂൾ ചെറുവട്ടൂ രിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർ ത്ഥി,സെൻ്റ് ജോർജ് ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി, അങ്കമാലി ലിറ്റിൽ ഫ്ലവർ നഴ്സിങ്ങ് കോളേജിൽ പഠിക്കുന്ന ബി എസ് സി നഴ്സിങ്ങ് വിദ്യാർത്ഥി,ഗവൺമെൻ്റ് ഹൈസ്കൂൾ നെല്ലിക്കുഴിയിൽ പഠി ക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി,  ഊ ന്നുകൾ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി, കോതമംഗലം മാർ ബേസിൽ സ്കൂളി ൽ പഠിക്കുന്ന ഒമ്പത്,എട്ട്,ഏഴ് ക്ലാസു കളിലെ വിദ്യാർത്ഥികൾ,കോതമംഗലം സെൻ്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന പ്ലസ് വൺ വിദ്യാ ർത്ഥി,

പിണ്ടിമന ടി വി ജെ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥി, കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്കൂളിൽ പഠിക്കുന്ന പത്ത്,ഒമ്പത്,ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾ,പൈ ങ്ങോട്ടൂർ സെൻ്റ് ജോസഫ് ഹൈസ്കൂ ളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാ ർത്ഥി,കോട്ടപ്പടി ഗവൺമെൻ്റ്‌ എൽ പി സ്കൂളിൽ പഠിക്കുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി അടക്കം 15 വിദ്യാർത്ഥിക ൾക്കാണ് ഇന്ന് സ്മാർട്ട് ഫോണുകൾ നൽകിയത്.കുത്തുകുഴിസ്വദേശിനിജിൽകാക്കനാട്ടും സുഹൃത്തുകളും ബ ന്ധുക്കളും ചേർന്നാണ് സ്മാർട്ട് ഫോ ണുകൾ സംഭാവന ചെയ്തത്.