ഓഹരി വിപണി തുടക്കം നഷ്ടത്തോട : നിഫ്റ്റി 10 പോയന്റ് നഷ്ടത്തില്‍

സ്വന്തം ലേഖകൻ -

മുംബൈ>>> ഓഹരി വിപണി ആരംഭം നഷ്ടത്തോടെ. ഏഷ്യന്‍ സൂചികകളിലെ നഷ്ടം രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചു.

സെന്‍സെക്‌സ് 32 പോയന്റ് താഴ്ന്ന് 52,740-ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തില്‍ 15,860-ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റി സെക്ടറല്‍ സൂചികകളില്‍ എഫ്‌എംസിജി സൂചിക 0.35ശതമാനം ഉയര്‍ന്നു. ബാങ്ക് സൂചികയാകട്ടെ 0.3ശതമാനം താഴ്ന്നുമാണ് വ്യാപാരം നടക്കുന്നത്.

നെസ് ലെ, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, എസ്ബിഐ, മാരുതി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.


ഒഎന്‍ജിസി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സണ്‍ ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സര്‍വ്, അള്‍ട്രടെക് സിമെന്റ്, ഐടിസി, എന്‍ടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →