ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

web-desk -

മുംബൈ>>> ഓഹരി സൂചികകളില്‍ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 241 പോയന്റ് ഉയര്‍ന്ന് 54,643ലും നിഫ്റ്റി 59 പോയന്റ് നേട്ടത്തില്‍ 16,318ലുമാണ് വ്യാപാരം തുടങ്ങിയത് . ഫാര്‍മ, ബാങ്ക്, റിയാല്‍റ്റി, ഉപഭോക്തൃ ഉത്പന്നം തുടങ്ങിയ വിഭാഗങ്ങളിലെ സൂചികകളാണ് മുന്നിലെത്തിയത് .

കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍,റിലയന്‍സ്, എസ്ബിഐ, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.

ഐടിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ഇന്‍ഡസിന്‍ഡ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

സൊമാറ്റോ, കോള്‍ ഇന്ത്യ, കിംസ്, ലുപിന്‍, പവര്‍ഗ്രിഡ് കോര്‍പ്, എവറഡി ഇന്‍ഡസ്ട്രീസ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, വേള്‍പൂള്‍ ഇന്ത്യ തുടങ്ങി 200ലേറെ കമ്ബനികളാണ് ജൂണ്‍ പാദത്തിലെ പ്രവര്‍ത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.