ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സ്വന്തം ലേഖകൻ -

മുംബൈ>>> കഴിഞ്ഞ ദിവസത്തെ വിപണിയില്‍ നേട്ടത്തോടെ തുടക്കം. റിലയന്‍സ് ഇന്‍ഡസ്ട്രസിന്റെ വാര്‍ഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് നിക്ഷേപകര്‍. സെന്‍സെക്‌സ് 170 പോയന്റ് നേട്ടത്തില്‍ 52,490ലും നിഫ്റ്റി 35 പോയന്റ് ഉയര്‍ന്ന് 15,724ലിലുമാണ് വ്യാപാരം ആരംഭിച്ചത്.

ഇന്‍ഫോസിസ്, ടിസിഎസ്, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നിഫ്റ്റി സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ്. ഐടി സൂചികയില്‍ 0.9ശതമാനം ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്. ശ്യാം മെറ്റാലിക്‌സ്, കോംസ്റ്റാര്‍ എന്നീ ഓഹരികള്‍ ഇന്ന് വിപണിയില്‍ ലിസ്റ്റ്‌ ചെയ്യും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →