“ഓപ്പൺ സ്കൈ പോളിസി” മാറ്റം കേരളത്തിന് വൻ തിരിച്ചടി: മലബാർ ഡെവലപ്മെന്റ് കൗൺസിൽ

web-desk - - Leave a Comment

കോഴിക്കോട് >> വിദേശ ചരക്കു വിമാന സർവീസ് (കാർഗോ) ബാംഗ്ലൂർ, ചെന്നൈ, ദില്ലി,  കൊൽക്കത്ത  ഹൈദരാബാദ്,  മുംബൈ മാത്രമാക്കി പരിമിതപ്പെടുത്തി ഒക്ടോ15 ന് ഓപ്പൺ സ്കൈ പോളിസിയിൽ മാറ്റം വരുത്തി ഇറക്കിയ ഉത്തരവ് കേരളത്തിന് വൻ തിരിച്ചടിയാകുമെന്ന് മലബാർ ഡെവലപ്മെന്റ്  കൌൺസിൽ  രക്ഷാധികാരിയും,  പ്രമുഖ വ്യവസായിയുമായ ഡോക്ടർ എ. വി. അനൂപും  മലബാർ ഡെവലപ്മെന്റ് പ്രസിഡണ്ടും വിമാനത്താവള ഉപദേശക സമിതി അംഗവുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണിയും  അഭിപ്രായപ്പെട്ടു. 

   ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രിയും,  കേരളത്തിലെ എംപിമാരും,  കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും,  അടിയന്തരമായി ഇടപെട്ട് പ്രസ്തുത ഉത്തരവ് പിൻവലിക്കാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് അഭ്യർത്ഥിച്ചു നിവേദനം അയച്ചതായും അവർ  അറിയിച്ചു.     പ്രതിമാസം  കോഴിക്കോട് 1000, മൂവായിരത്തിലധികം കൊച്ചി, 1500ലധികം ടൺ വീതം  തിരുവനന്തപുരത്തുനിന്നും അയക്കുന്നു. ആഘോഷവേളകളിൽ ഇതിന്റെ ഇരട്ടിയാണ് കാർഗോ വഴി അയക്കുന്നത്. അടുത്ത എയർപോർട്ടുകളായ ചെന്നൈ,  ബാംഗ്ലൂർ വഴി അയക്കുന്നതും പ്രായോഗികമല്ല. സമയനഷ്ടവും ചിലവേറിയതും ആകും. ഇതു കാർഗോ കയറ്റുമതി-ഇറക്കുമതിക്കാർ,  കാർഷിക മേഖല,  വാണിജ്യ – വ്യവസായ മേഖല,  വിമാനത്താവള വരുമാനം, കാർഗോ കൈകാര്യം ചെയ്യുന്ന കേരള സംസ്ഥാന ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, കാർഗോ കയറ്റുമതി-ഇറക്കുമതി ഏജൻസി ജീവനക്കാർ എന്നിവയെല്ലാം പ്രതികൂലമായി ബാധിക്കും. 
 വിദേശ വിമാന യാത്ര സർവീസുകളും ഹബ് സ്പോക്ക് മോഡൽ (Hub- and -Spoke model ) ഇന്ത്യയിലെ ആറ് പ്രമുഖ വിമാനത്താവളങ്ങളിൽ പരിമിതപ്പെടുത്തുന്നത് സൂചനയായി കാണേണ്ടിയിരിക്കുന്നു. എയർപോർട്ട് ഉപദേശക സമിതിയും, ചേമ്പർ, പ്രവാസി, കെഎംസിസി സമാന സംഘടനകൾ ഇക്കാര്യത്തിൽ യോജിച്ച സമ്മർദ്ദം ചെലുത്തണമെന്നും അവർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *