ഓപ്പറേഷൻ പി ഹണ്ട് – എറണാകുളം റൂറൽ ജില്ലയിൽ ആറ് പേര്‍ അറസ്റ്റില്‍

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ആലുവ >>> ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറൽ ജില്ലയിൽ ആറ് പേരെ അറസ്റ്റ് ചെയ്തു. ഇരുപത്തി രണ്ട് പേർക്കെതിരെ കേസെടുത്തു. ഇതിൽ രണ്ടു പേർ പ്രായപൂർത്തി യാകാത്തവരാണ്. കൊടികുത്തിമല നടുപ്പറമ്പിൽ അബ്ദുൾ ജലീൽ (37), ചെറിയ പള്ളം തുരുത്ത് പഞ്ഞിക്കര വീട്ടിൽ അഖിൽ ജോസ് (18), സോണാപ്പൂർ സ്വദേശി ഇനുൽ ഹഖ് (29) മഴുവന്നൂർ മേലേക്കുടിയിൽ ആഖിലേഷ് (23), ചേലാമറ്റം ഒക്കൽ അമ്പാട്ട് വൈഷ്ണവ് സന്തോഷ് (22), വേങ്ങൂർ വടൂപ്പാടം കുറുപ്പം കുന്നേൽ അഭിജിത് (26) എന്നിവരാണ് റൂറൽ പോലിസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസിന്‍റെ നേതൃത്വത്തിൽ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞ് ആലുവ ,പെരുമ്പാവൂർ , മൂവാറ്റുപുഴ സബ് ഡിവിഷനുകളിലാണ് പരിശോധന നടത്തിയത്. പുലർച്ചെ തുടങ്ങിയ റെയ്ഡ് പാതിരാവോളം നീണ്ടു. കേസെടുത്തവർ സൈബർ സെല്ലിന്‍റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി. പറഞ്ഞു. ബിനോയ്‌.റ്റി.ബി, ബോബി കുര്യാക്കോസ്, പി.എം.തെല്‍ഹത്ത്, രാഹുൽ കെ.ആർ, ജെറിഷ്.സി.എ,  രതീഷ് സുഭാഷ്, റിതേഷ്.പി.എം, വികാസ് മണി, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായി രുന്നത്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *