ഓപ്പറേഷന്‍ പി ഹണ്ടില്‍ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു

സ്വന്തം ലേഖകൻ -

നെടുങ്കണ്ടം>>> ഓപ്പറേഷന്‍ പി ഹണ്ടില്‍ പൊലീസ് പ്രതിയാക്കിയ യുവാവിന്റെ മാതാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി ഞായറാഴ്ച ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായി സൈബര്‍ ഡോമില്‍നിന്നു ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്ന് നെടുങ്കണ്ടത്തും പരിശോധന നടത്തി. ആരോപണ വിധേയനായ യുവാവിന്റെ വീട്ടില്‍ ശനിയാഴ്ച പൊലീസ് പോയിരുന്നു. ഞായറാഴ്ച രാവിലെ 2 വാഹനങ്ങളില്‍ പൊലീസ് സംഘം വീണ്ടും ചെന്നു. യുവാവിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു.

ഈ സംഭവത്തിനു ശേഷം അസ്വസ്ഥതയിലായിരുന്ന മാതാവ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായി മരിച്ചു. ഫോണ്‍ പൊലീസ് അനാവശ്യമായി കസ്റ്റഡിയില്‍ എടുത്തെന്നാണ് നാട്ടുകാരുടെ ആരോപണം.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →