കൊച്ചി: ഓണക്കാലത്ത് ബാങ്കുകളിലുണ്ടായേക്കാവുന്ന വൻ തിരക്കൊഴിവാക്കാൻ മുൻകരുതലുമായി ബാങ്കുകൾ. സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ബാങ്കിൽ എത്താൻ പ്രത്യേക സമയം തീരുമാനിച്ചു.
0,1,2,3 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുകൾ ഉള്ളവർ രാവിലെ 10 നും 12 നും ഇടയിൽ ബാങ്കിലെത്തണം.4,5,6,7 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ടുകാർ ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലാണ് ബാങ്കിൽ പോകേണ്ടത്.
8, 9 അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിട്ടുള്ള സമയം രണ്ടര മുതൽ നാലുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ പുതുക്കിയ സമയക്രമം നിലവില്‍ വരും. സെപ്റ്റംബര്‍ 9 വരെ ഇതേ രീതിയില്‍ തുടരാനാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ തീരുമാനം. അതേ സമയം വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല.