ഓട്ടോകാസ്റ്റ് നിർമിച്ച ചരക്കു തീവണ്ടി കൾക്കായുള്ള കാസ്നബ് ബോഗികൾ റെയിൽവേക്ക് അടുത്ത മാസം കൈമാറും :മന്ത്രി ഇ. പി. ജയരാജൻ

സ്വന്തം ലേഖകൻ -

കൊച്ചി >>>സംസ്ഥാന പൊതുമേ ഖലാ വ്യവസായ സ്ഥാപനം ഓട്ടോ കാസ്റ്റ് നിര്‍മ്മിച്ച ചരക്കു തീവണ്ടു കള്‍ക്കായുള്ള കാസ്‌നബ് ബോ ഗികള്‍ ജനുവരി 20ന് കൈമാറു മെന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ.ഉത്തര റെയില്‍ വേയില്‍ നിന്ന് അഞ്ച് കാസ്‌നബ് ബോഗികള്‍ക്കായുള്ള ഓര്‍ഡറാ ണ് ലഭിച്ചത്.അമൃത്‌സറിലെ കോ ച്ച് ഫാക്ടറിയിലേക്ക് ജനുവരി15 ന് ബോഗികള്‍ റോഡ് മാര്‍ഗം അ യക്കും.ഉല്‍പാദനശേഷി വര്‍ധി പ്പിച്ച് നേട്ടം ഉണ്ടാക്കാനുള്ള ശ്രമ മാണ് നടക്കുന്നത്. 100 മുതല്‍ 150 മെട്രിക് ടണ്‍ വരെയായിരു ന്നു  നേരത്തെ നിര്‍മ്മാണം. ഇത് സ്ഥാപിത ശേഷിയുടെ40 ശതമാ നം മാത്രമാണ് .നവംബറില്‍ നിര്‍ മ്മാണം320 മെട്രിക് ടണ്ണായി ഉയര്‍ ത്താനായി. മാര്‍ച്ച് മാസത്തോടെ 500 മെട്രിക് ടണ്‍ നിര്‍മ്മാണം കൈ വരിക്കുകയാണ് ലക്ഷ്യമി ടുന്നത്. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്ഥാപനമാണ് ഇപ്പോള്‍ പുതിയ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 36 കോടി രൂപ ചെലവഴിച്ചാണ് ബോഗി നിര്‍മ്മാണ ഫാക്ടറിയായി നവീകരിച്ചത് എന്ന് മന്ത്രി പറഞ്ഞു

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →