ഒൺലൈൻ വഴി വിസാ തട്ടിപ്പ് സംഘം സജീവം – ഒൺലൈൻ ഡാറ്റാ എൻട്രിയുടെ പേരിലും വൻ തട്ടിപ്പ്

സ്വന്തം ലേഖകൻ - - Leave a Comment

ആലുവ>>>കരുതിയിരിക്കുക, ഒൺ ലൈൻ വഴി വിസാ തട്ടിപ്പ് സംഘം സജീ വം. വിദേശത്ത് ജോലി സ്വപ്നം കണ്ടി രിക്കുന്ന വരുടെ പണം തട്ടിയെടുക്കുന്ന സംഘം വ്യാപകമാകുന്നുവെന്ന് എറ ണാകുളം റൂറൽ ജില്ലാ പോലീസ് ഓർമി പ്പിക്കുന്നു.  നഴ്‌സ്മാർ ഉൾപ്പടെയുള്ള വ രാണ് ഇത്തരം തട്ടിപ്പിന് വിധേയമാകു ന്നത്. വിദേശത്തെ സ്ഥാപനങ്ങളുടെ പേരിലാണ് ജോലി തട്ടിപ്പ് നടക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഉദ്യോഗാർത്ഥി കളെ ആവശ്യമുണ്ടെന്ന് അറിയിച്ച് യ ഥാർത്ഥത്തിൽ പരസ്യം നൽകിയിട്ടു ണ്ടാകും. ഈ പരസ്യം ഉപയോഗിച്ചാണ് സംഘം പണം അപഹരിക്കുന്നതെന്ന് റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് പറഞ്ഞു. സ്ഥാപനം നൽകിയ പരസ്യത്തിന്‍റെ മാ തൃക തയ്യാറാക്കി ഇന്ത്യയിലെ ഇവരുടെ വിലാസമാണ്  സംഘങ്ങൾ നൽ കുന്ന ത്. ഇവരുമായി ബന്ധപ്പെട്ടു കഴിയു മ്പോൾ ആദ്യം ചെറിയ രജിസ്ട്രേഷൻ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടും. പിന്നിട് സർട്ടിഫിക്കറ്റുകളുടെ കോപ്പി നൽകണം. ഒൺലൈൻ വഴിയാണ് ഇന്‍റർവ്യൂ. ഇന്‍റർവ്യൂ പാസായതായി അറിയിപ്പു ലഭിക്കുകയും പിന്നിട് വിസയ്ക്കും മറ്റുമായി ലക്ഷങ്ങൾ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്. കുറേയേറെ പണം നഷ്ടപ്പെട്ടു കഴിയു മ്പോഴാണ് ഇത് തട്ടിപ്പാണെന്ന റിയുന്നത്. തുടർന്ന് കേസു കൊടുക്കു മ്പോഴേക്കും സംഘം പൊടി തട്ടിപ്പോയി ട്ടുണ്ടാകും. ഇത്തരം ലക്ഷങ്ങൾ പോയ വർ നിരവധിയാണ്.  

ഒൺലൈൻ ഡാറ്റാ എൻട്രിയുടെ പേരി ലും വൻ തട്ടിപ്പാണ് നടക്കുന്നത്. മാസ ത്തിൽ പതിനായിരങ്ങൾ സമ്പാദിക്കാം എന്ന പരസ്യം നൽകിയാണ് ആളുകളെ ആകർഷിക്കുന്നത്. ഫോട്ടോയും, തിരി ച്ചറിയൽ കാർഡിന്‍റെ കോപ്പിയും രജി സ്ട്രേഷൻ ഫീസായി ഒരു തുകയും വാ ങ്ങിക്കും. തുടർന്ന് മാറ്റർ അയച്ചുകൊ ടുക്കും. ഇതു ശരിയാക്കി അയച്ചു കഴി യുമ്പോൾ ഓരോ കാരണം പറഞ്ഞ് നി രാകരിക്കുകയും , നഷ്ടപരിഹാരമായി അയ്യായിരവും പതിനായിരവും ഭീഷണി പ്പെടുത്തി വാങ്ങിക്കുകയുമാണ് ചെയ്യു ന്നത്. പൈസ കൊടുത്തില്ലെങ്കിൽ നിയ മ നടപടി സ്വീകരിക്കുമെന്ന് പറയുക യും അതിനായി ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും, തിരിച്ചറിയൽ കാർഡിന്‍റെ കോപ്പിയും ഡിജിറ്റൽ ഒപ്പും ചേർത്ത് മുദ്രപ്പത്രത്തിൽ സംഘം തയ്യാറാക്കിയ നിബന്ധനകൾ കാണിക്കുകയാണ് ചെയ്യുന്നത്. ഭയം മൂലം ഉദ്യോഗാർത്ഥി കൾ പണം നൽകി ഒഴിവാകുകയാണ് പതിവ്. ഇത്തരം സംഘങ്ങളുടെ വലയി ൽപ്പെട്ട് പണം നഷ്ടപ്പെടുത്തരുതെന്ന് എസ്.പി കെ. കാർത്തിക് മുന്നറിയിപ്പ് നൽകി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *