ഒഴുക്കിൽപ്പെട്ട് കാണാതായ റെജി യുടെ മൃതദേഹം മൂന്നാം നാൾ കണ്ടെത്തി

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>> പൂയംകുട്ടിപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട് കാണാതായ മാമലക്കണ്ടം ചാമപ്പാറ നിരപ്പേൽ റെജി ( 50 )യുടെ മൃതദേഹം തെരച്ചിലിനൊടുവിൽ മൂന്നാം നാൾ കണ്ടെത്തി. പൂയംകുട്ടിപ്പുഴയുടെ മുകൾ ഭാഗത്ത് പീണ്ടിമേടിന് സമീപം കുഞ്ചിയാർ പെടലക്കയം ഭാഗത്ത് സുഹൃത്തുക്കളുമൊത്ത് മീൻ പിടിക്കാൻ ഇറങ്ങിയപ്പോഴാണ് റെജി അപകടത്തിൽപ്പെട്ടത്. പൂയംക്കുട്ടി ഉൾവനത്തിൽ വരുന്ന പ്രദേശമാണ് ഇത്. കൂടെയുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടമ്പുഴ റേഞ്ചിലെ വനപാലകരും, പൊലീസും, നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇതേ തുടർന്നാണ് കോതമംഗലം ഫയർഫോഴ്സിലെ സ്കൂബാ ടിം സ്ഥലത്തെത്തി പരിശോധന നടത്തിയത്.ഇന്നലെ രാവിലെ മുതൽ പുഴയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിൽ കാണാതായ സ്ഥലത്തിനു സമീപത്തു നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്കൂബ ടീം അംഗങ്ങളായ അനിൽകുമാർ, സിദ്ധിഖ് ഇസ്മായിൽ, പി.എം.റഷീദ്, കെ.എൻ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തിയത്. വനപാലകരും, പൊലീസും, നാട്ടുകാരും തെരച്ചിലിന് ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുത്തു. കുട്ടമ്പുഴ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ബിന്ദു മക്കൾ അപ്പു, അർജുൻ വിദ്യാർത്ഥികൾ

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *