ഒളിമ്ബിക്​സ് ഹോക്കി​: സ്​പെയിനിനെ തകര്‍ത്ത്​ ഇന്ത്യ മുന്നോട്ട്​

web-desk -

ടോക്യോ>>> ആസ്​ട്രേലിയയോടേറ്റ 7-1 ന്‍റെ തോല്‍വിയുടെ ക്ഷീണം മാറ്റി ഇന്ത്യ. സ്​പെയിനിനെ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്ക്​ തുരത്തിയ ഇന്ത്യ പൂള്‍ എയില്‍ രണ്ടാം സ്ഥാനത്തേക്ക്​ കയറി. രൂപീന്ദര്‍പാല്‍ സിങ്ങിന്‍റെ ഇരട്ടഗോളുകളാണ്​ ഇന്ത്യക്ക്​ വിജയം സമ്മാനിച്ചത്​.

14ാം മിനിറ്റില്‍ സിമ്രന്‍ജീത്​ സിങ്ങിന്‍റെ ഗോളില്‍ ഇന്ത്യ മുന്നില്‍ക്കയറി. തൊട്ടുപിന്നാലെ 15ാം മിനിറ്റില്‍ രൂപീന്ദര്‍ ഇന്ത്യന്‍ ലീഡുയര്‍ത്തി. രണ്ടും മൂന്നും ക്വാര്‍ട്ടറുകള്‍ ഗോളൊഴിഞ്ഞു നിന്നു. സ്​പെയിന്‍ മുന്നേറ്റങ്ങളെ ഒന്നിച്ച്‌​ പ്രതിരോധിച്ചും അവസരം കിട്ടു​േമ്ബാള്‍ ആക്രമിച്ചുമാണ്​ ഇന്ത്യ മത്സരം വരുതിയിലാക്കിയത്​. 51ാം മിനിറ്റില്‍ രൂപീന്ദര്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച്‌​ മൂന്നാം ഗോള്‍ കുറിക്കുകയായിരുന്നു.

മൂന്നുമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നും വിജയിച്ച ആസ്​ട്രേലിയയാണ്​ ഗ്രൂപ്പില്‍ ഒന്നാമത്​. രണ്ടുമത്സരങ്ങള്‍ വിജയിച്ച ഇന്ത്യ രണ്ടാമതാണ്​. വ്യാഴാഴ്ച നിലവിലെ ഒളിമ്ബിക്​ ചാമ്ബ്യന്‍മാരായ അര്‍ജന്‍റീനക്ക്​ എതിരെയാണ്​ ഇന്ത്യയുടെ അടുത്ത മത്സരം. ആറു ടീമുകള്‍ വീതമുള്ള രണ്ട്​ പൂളുകളില്‍ നിന്നും നാല്​ ടീമുകളാണ്​ ക്വാര്‍ട്ടറില്‍ പ്രവേശിപ്പിക്കുക.