ഒരു കോടി ഫല വൃക്ഷ തൈ പദ്ധതിക്ക് പിണ്ടിമനയിൽ തുടക്കമായി

പി.എ. സോമൻ -

കോതമംഗലം>>>കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഒരു കോടി ഫല വൃക്ഷ തൈകളുടെ വിതരണത്തി ന് പിണ്ടി പഞ്ചായത്തിൽ തുടക്കമായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജെസ്സി സാജു പദ്ധതിയുടെ പഞ്ചായത്ത്തല വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചട ങ്ങിൽ സ്റ്റാൻ്റിംഗ്‌ കമ്മിറ്റി ചെയർമാൻ മാരായ സിബി പോൾ, ബേസിൽ എൽ ദോസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.എം.അലിയാർ, ലത ഷാജി, ലാലി ജോയി, വിത്സൺ.കെ.ജോൺ കെ.കെ. അരുൺ, റ്റി.കെ.കുമാരി, ജിൻസ് മാത്യു ,സിജി ആൻ്റണി, അസി. കൃഷി ഓഫീസ ർ കെ.എം സൈനുദ്ദീൻ എന്നിവർ പങ്കെ ടുത്തു.

ഗ്രാഫ്റ്റ് ചെയ്ത തൈകളായ പ്ലാവ്, നാ രകം, ചെറി, പേര എന്നിവ എഴുപത്തി യഞ്ച് ശതമാനം സബ്സിഡി നിരക്കി ലും സാധാരണ തൈകളായ ഫാഷൻ ഫ്രൂട്ട്, റംബൂട്ടാൻ, നെല്ലി, എന്നിവ സൗജ ന്യ നിരക്കിലുമാണ് നൽകിയത്.കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദി യും പറഞ്ഞു.