പത്തു ലഭിച്ചാൽ നൂറിനു ദാഹംനൂറിനെ ആയിരമാക്കാൻ മോഹംആയിരമോ പതിനായിരമാകണംആശയ്ക്കുലകിതിൽ അളവുണ്ടാമോ…
കമുകറ പാടിയ ഈ പഴമ്പാട്ടിന്റെ ഈണം മലയാളിയുടെ ചുണ്ടുകളിൽ ഇപ്പോഴുമുണ്ട്.
ആർക്കും ഒന്നും മതിയാകില്ല എന്നത് ഒരു ലോകതത്വമാണ്. അതാണീ പാട്ടി ന്റെ പൊരുൾ.അതുകൊണ്ടാണ് സകല രും രഹസ്യമായെങ്കിലും പറയുന്നത് ‘ഞാൻ പൂർണ തൃപ്ത്തനല്ല ‘ഒരാളെ ക്കൊണ്ട് ‘എനിക്കു മതിയായേ….’ എ ന്നു പറയിപ്പിക്കാനാവുമ്പോഴാണ് ആ മനുഷ്യൻ പൂർണതൃപ്തനായി എന്നു തീർത്തു പറയാനാവൂ.ഒരാൾക്ക് അ ധികാരം കൊടുത്തുനോക്കൂ; ദേവേ ന്ദ്രന്റെ മുകളിൽ എന്തെങ്കിലും സ്ഥാന മുണ്ടെങ്കിൽ അതുകൂടി കിട്ടിയാലും ആൾ ‘എനിക്കുമതിയായേ….’ എന്നു പറയണമെന്നില്ല. ആശാന് അടക്കിഭ രിക്കാൻ ഇനിയും കിടക്കുന്നു സൗരയൂ ഥങ്ങൾ! ഒരുവൾക്ക് സൗന്ദര്യം വാരി ക്കോരി കൊടുത്തുനോക്കൂ; ലോകസു ന്ദരി, വിശ്വസുന്ദരി, പ്രപഞ്ചസുന്ദരി…. ഇനി വല്ല പട്ടവും ബാക്കിയുണ്ടോയെ ന്നു തേടി പാഞ്ഞു ദാഹിച്ചു മോഹിച്ചു വെടിതീർന്നുപോകും ആ പാവം!ഒരു വന് കയ്യും കണക്കുമില്ലാതെ സ്വത്തു കൊടുക്കൂ; ആദ്യം ആളുതാമസിക്കുന്ന പഞ്ചായത്തും വന്നുവന്ന് ഇന്ത്യാ മഹാരാജ്യം അങ്ങനെതന്നെ തന്റെ പേരിൽ വാങ്ങിക്കൂട്ടിയാലും ലോകം മുഴുവനും, പറ്റിയാൽ ചൊവ്വയും പ്ലൂട്ടോയും വരെ വിലപറയാൻ നടക്കും ആ ‘വേദനിക്കുന്ന കോടീശ്വരൻ’!
ഒരാൾക്ക് ഒരു കലം കഞ്ഞി കൊടുത്തു നോക്കൂ… ഒരു പാത്രം അതിവേഗത്തി ൽ അകത്താക്കും. രണ്ടാമത്തെ പാത്രം പതിയെ അകത്താക്കാനാവും. മൂന്നാമ ത്തെ പാത്രത്തിൽ മുന്നേറാനാവാതെ ആൾ പറയും ‘എനിക്കു മതിയായേ….’
ഇക്കാരണത്താലാവണം ‘അന്നദാനം’ എന്ന ‘നേർച്ച’ അല്ലെങ്കിൽ ‘വഴിപാട്’ കാരണവന്മാർ കണ്ടുപിടിച്ചുവച്ച ത്.ഒ രാളെ പൂർണ തൃപ്തനാക്കാൻ വയറു നിറയെ കഞ്ഞികൊടുക്കലല്ലാതെ വേ റൊരു വഴിയും മോഡേൺ സയൻസി ലെ മഹാപരാക്രമികളായശാസ്ത്ര ജ്ഞർക്കുപോലും നാളിതുവരെ കണ്ടു പിടിക്കാനായിട്ടില്ല.
കേരളത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെ ടുപ്പിന് ഏറെ ദിവസങ്ങൾ ഇനി ബാക്കി യില്ല. മടുത്തു ഇനി ഇല്ല എന്ന് നാളിതു വരെ പ്രഖ്യാപിച്ചിരുന്ന മെമ്പർമാരൊ ക്കെ തന്റെ തൊട്ടടുത്ത വാർഡിൽ സ്ഥാനാർത്ഥിയായി ചേക്കേറി എങ്ങ നെയെങ്കിലും മെമ്പറായിരിക്കെത്ത ന്നെ ഇഹലോകവാസം വെടിയാനുള്ള എളിയ ആശ പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിലാണ്.നിയമസഭയിൽ അൻപതു കൊല്ലം പൂർത്തിയായ ഉമ്മൻ ചാണ്ടി ഇനിയുമൊരു അൻപതു കൊല്ലം കൂടി പുതുപള്ളിയിലെ പാവങ്ങ ൾക്കായി ജീവിക്കാൻ കച്ചമുറുക്കുന്ന തും നമ്മൾ കാണുന്നുണ്ട്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിപ്പിച്ച് പിണറായി വിജയനെ തന്നെ മുഖ്യമന്ത്രിയായി കൊണ്ടു നട ക്കണമെന്ന് ഓരോരുത്തർ ഇപ്പോഴേ പ്രചാരണം കൊഴുപ്പിക്കുന്നതും നമ്മൾ കാണുന്നുണ്ട്.കേരളത്തിൽ ഇതിനൊ ക്കെപ്പറ്റിയ ചെറുപ്പക്കാർ ആരും ഇല്ലേ എന്ന ചോദ്യം ബാക്കിയാവുന്നു.അതു കൊണ്ടാണ് ‘മണ്ണിതു മായാ നാടകരംഗം…’ എന്നു നാം പാടുന്നത്.