ഒക്കൽ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂർ>>>ഒക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണം പൂർത്തികരിച്ച പുതിയ ബ്ലോക്ക് അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നാടിന് സമർപ്പിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 88 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. മണ്ഡലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യ പെരുമ്പാവൂർ പദ്ധതി പ്രകാരമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. 

കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ആശുപത്രിക്ക് ആവശ്യമായ സൗകര്യങ്ങൾ പുതിയ ബ്ലോക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഒക്കൽ ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. മിനി ഓപ്പറേഷൻ തിയേറ്റർ, അഡ്മിനിസ്ട്രേഷൻ ഓഫിസ്, മുലയൂട്ടുന്നതിനുള്ള സൗകര്യം, പോസ്റ്റ് ഓപ്പറേഷൻ കെയർ മുറി, സ്റ്റേറിലൈസേഷൻ മുറി, സ്റ്റോർ സൗകര്യം, കോൺഫറൻസ് ഹാൾ, പബ്ലിക്ക് ഹെൽത്ത് സെന്റർ മുറി, ഇമ്മ്യൂനൈസേഷൻ മുറി, വിശ്രമ മുറി, ശുചിമുറികൾ എന്നിവ അടങ്ങുന്ന ബ്ലോക്ക് ആണ് നിർമ്മാണം പൂർത്തിയാക്കിയത്. 
നിലവിൽ ഒരു ഡോക്ടറുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. ആവശ്യത്തിന് സ്റ്റാഫുകൾ ഇല്ലാത്തത് ഇവിടുത്തെ പോരായ്മയാണ്.  കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കുന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്ന് എം.എൽ.എ പറഞ്ഞു.  3 ഡോക്ടർമാരുടെ സേവനം തുടർന്ന് പൊതുജനങ്ങൾക്ക് ലഭ്യമാകും. രോഗികൾക്കുള്ള സേവനം, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയവ ഉറപ്പു വരുത്തും. ആരോഗ്യ കേന്ദ്രത്തിന് രാജ്യാന്തര അംഗീകാരം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി എം.എൽ.എ അറിയിച്ചു.
ഏകദേശം ഇരുന്നൂറോളം രോഗികൾ പ്രതിദിനം ഇവിടെ ചികിൽസ തേടിയെത്തുന്നുണ്ട്.രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുംരോഗികൾക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെയും ഭാഗമായാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിച്ചതെന്ന് എൽദോസ് കുന്നപ്പിള്ളി പറയുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റ് ഒക്കൽ ആരോഗ്യ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. വയോജന കൗമാര ആരോഗ്യ ക്ലിനിക്ക്, ജീവിതശൈലീ വിഷാദ രോഗ, കാഴ്ച പരിശോധനാ ക്ലിനിക് എന്നി സൗകര്യങ്ങൾ കുടുംബാരോഗ്യ കേന്ദ്രമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതോടെ ലഭ്യമാകും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമ ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിസിലി ഇയ്യോബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗായത്രി വിനോദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ അൻവർ മരക്കാർ, സിന്ധു ശശി, ജെസ്സി ഷാജു, പഞ്ചായത്ത് അംഗങ്ങളായ അൻവർ മുണ്ടേത്ത്,അമ്പിളി ജോഷി, കെ.കെ സന്തോഷ്, പി.എം ജിനീഷ്, ഷീന ബെന്നി, വിലാസിനി സുകുമാരൻ, മെഡിക്കൽ ഓഫിസർ ഡോ. സിന്ധു കെ, ടി.ആർ പൗലോസ്, സി.ജെ ബാബു, ഷാജി ഇഞ്ചിക്ക എന്നിവർ സംബന്ധിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *