ഐ.ടി ചട്ടങ്ങളില്‍ മനുഷ്യാവകാശ ലംഘനമില്ല : യു.എന്നിന് മറുപടി നല്‍കി ഇന്ത്യ

സ്വന്തം ലേഖകൻ -

ദില്ലി >>> രാജ്യത്ത് പുതിയതായി നടപ്പാക്കിയ ഐ.ടി ചട്ടങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങളല്ലെന്ന് ഐക്യരാഷ്ട്രസഭയ്ക്ക് മറുപടി നല്‍കി ഇന്ത്യ. സമൂഹമാധ്യമങ്ങളിലുള്ള സാധാരണക്കാരായ ഉപഭോക്താക്കളെ ശാക്തീകരിക്കാനാണ് ഐ.ടി ചട്ടത്തിന് രൂപം നല്‍കിയതെന്നും വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചട്ടം കൊണ്ടുവന്നതെന്നും
ഇന്ത്യന്‍ പ്രതിനിധിസംഘം ഐക്യരാഷ്ട്രസഭയില്‍ വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്യം തടസപ്പെടുത്തുന്ന ചടങ്ങള്‍ ഉണ്ടെങ്കില്‍ അവയില്‍ മാറ്റം വരുത്തണം എന്നഭ്യര്‍ത്ഥിച്ച്‌ ഐക്യരാഷ്ട്രയുടെ പ്രത്യേക സമിതി കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഐ.ടി ചട്ടം അഭിപ്രായ സ്വാതന്ത്യത്തെ ബാധിക്കുമെന്ന ആശങ്ക തെറ്റാണെന്നും ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങള്‍ ലോകമെമ്ബാടും അംഗീകരിക്കപ്പെട്ടതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നതായും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →