LOADING

Type to search

ഐ.എൻ.എല്ലിന് പിന്നാലെ എൻ. സി.പി-; ചാക്കോ യ്‌ക്കെതിരെ പട യൊരുക്കം: എൻ.സി.പിയിലെ തമ്മിലടി എൽ ഡിഎഫിന് തലവേദനയാകു ന്നു

Kerala Latest News Politics

കൊച്ചി>> പാർട്ടിയുടെ പുതിയ നേതൃത്വം പ്രവർത്തിക്കുന്നത് ഭരണഘടനക്ക് വിരുദ്ധമായാണെന്ന് പരസ്യമായി പ്രതികരിച്ച് ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ രംഗത്തെത്തിയതോടെ സംസ്‌ഥാന എൻ.സി.പി പൊട്ടിത്തെറിയിലേക്ക്. കഴിഞ്ഞ ദിവസം എറണാകുളം വൈ എം സി എ യിൽ വച്ച് നടന്ന സംസ്ഥാന നേതൃ ശിബിരത്തിലാണ് പീതാംബരൻ മാസ്റ്റർ തുറന്നടിച്ചത്. ഇത്തരത്തിൽ പോയാൽ ഇന്ന് കോൺഗ്രസ്സ് അഭിമുഖീകരിക്കുന്നതിനേക്കാളും വഷളാകും എൻ സി പി യുടെയും അവസ്ഥയെന്നും പീതാമ്പരർ മാസ്റ്റർ പറഞ്ഞു.


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് എൻ സി പി യിൽ എത്തിയ പി സി ചാക്കോയുടെ പുതിയ സംഘടനാ പരിഷ്കാരങ്ങൾ സംഘടനാ വിരുദ്ധമാണെന്ന് എൻ സി പി ക്കകത്ത് വലിയ വിമർശനങ്ങളുണ്ട്.
രാഷ്ട്രീയപരിചയം തീരെ ഇല്ലാത്തവരും ആരോപണ വിധേയരായിട്ടുള്ളവരുമായ മൂവർസംഘമാണ് ചാക്കോ പ്രസിഡൻ്റായതോടു കൂടി എൻ സി പി യെ ഹൈജാക്ക് ചെയ്ത് നിയന്ത്രിക്കുന്നതെന്നാണ് എൻ സി പി യി നേതാക്കളുടെയും പ്രവർത്തകരുടെയും പ്രധാനആക്ഷേപം.
പാർട്ടിയിൽ തുഗ്ലക്ക് ഭരണപരിഷ്കാരങ്ങളും, താലീബാനിസവുമാണ് ചാക്കോയുടെ നേതൃത്യത്തിൽ ഈ മൂവർ സംഘം നടപ്പിലാക്കുന്നതെന്നാണ് ഇവരുടെ പ്രധാന ആരോപണം. മണ്ഡലം, ബ്ലോക്ക്, ജില്ല പ്രസിഡൻ്റുമാരോട് യാതൊരു കൂടിയാലോചനകളുമില്ലാതെ ചാക്കോയും അനുയായികളും സംഘടനാ നിയമാവലിക്കു വിരുദ്ധമായി സംഘടനാ പ്രവർത്തനം എന്തെന്നു പോലുമറിയാത്തവരെ ഉൾപ്പെടുത്തി ഭാരവാഹികളെ കെട്ടിയിറക്കുന്നതിലും, ലോകം മുഴുവൻ സമൂഹ മാദ്ധ്യമങ്ങളിലൂടെ മുന്നേറുന്ന സമയത്ത് പാർട്ടിയുടെ കൊടിയോ, പേരോ, ചിഹ്നമോ,നേതാക്കളുടെ പേരോ, ഫോട്ടോയോ ഉൾപ്പെടെ എൻ സി പി യുമായി സാമ്യം തോന്നിപ്പിക്കുന്ന ഒരടയാളവും ഒരു പാർട്ടി പ്രവർത്തകനും സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കാനോ പ്രചരിപ്പിക്കാനോ പാടില്ലെന്നുള്ള സംസ്ഥാന കമ്മറ്റിയുടെ പുതിയ സർക്കുലർ കണ്ട് യഥാർത്ഥ പാർട്ടി പ്രവർത്തകർ ശരിക്കുമൊന്നു ഞെട്ടിയിരിക്കുകയാണിപ്പോൾ.
മറ്റെല്ലാ പാർട്ടികളും പാർട്ടി പരിപാടികളും, നയങ്ങളും പ്രസ്താവനകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ കോടികൾ മുടക്കി പ്രചരണം നടത്തുമ്പോഴാണ് പാർട്ടിയുടെ കടയ്ക്കൽ തന്നെ കത്തിവക്കുന്ന പുതിയ സർക്കുലറുമായി സംസ്ഥാന ഘടകം രംഗത്ത് വന്നിരിക്കുന്നത്.
എൻ സി പിയുടെ ദേശീയ സെക്രട്ടറി, സംസ്ഥാന ട്രഷറർ, ദേശീയ ന്യൂനപക്ഷ ജന:സെക്രട്ടറി, മീഡിയ സെൽ സംസ്ഥാന ചെയർമാൻ എന്നീ നാല് സ്ഥാനങ്ങൾ വഹിക്കുന്ന മമ്മൂട്ടിയെന്ന പി.എ. മുഹമ്മദ്‌കുട്ടി പണ്ടേ സി പി എം ൻ്റെ കണ്ണിലെ കരടാണ് .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കളമശ്ശേരി സീറ്റിൽ നോട്ടമിട്ട് സി പി എം നേതാക്കൾക്കെതിരെ
(പി രാജീവ്,സക്കീർ ഹുസൈൻ) കൊച്ചിയിലെ വ്യവസായി കൂടിയായ എൻ സി പി ദേശീയ നേതാവ്തൻ്റെ കമ്പനി തൊഴിലാളികളെക്കൊണ്ട് സി പി എം നേതാക്കൾക്കെതിരെ കളമശ്ശേരിയിൽ രാത്രി പോസ്റ്ററുകൾ ഒട്ടിച്ചത് സി പി എം പ്രവർത്തകർ കയ്യോടെ പിടികൂടുകയും അവരെ ചോദ്യം ചെയ്തപ്പോൾ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററുകൾക്കു പിന്നിൽ സ്ഥാനാർത്ഥിമോഹി കൂടിയായ മുഹമ്മദ്‌കുട്ടി ആണെന്ന് സി പി എം നേതൃത്വം മനസ്സിലാക്കുകയും ചെയ്തിരുന്നു .


കൂടാതെ ഈ ദേശീയ നേതാവിൻ്റെ ഭാര്യാമാതാവ് തൃക്കാക്കര അസിസ്റ്റൻ്റ് കമ്മീഷ്ണർക്ക് നാല് വർഷം മുൻപ് നൽകിയ പരാതിയിൽ ചെറിയ വൈകല്യമുള്ള തൻ്റെ മകളെ ഇയാൾ നിരന്തരം പീഡിപ്പിക്കുന്നതായും, ഒരു ഭാര്യക്ക് നൽകേണ്ട യാതൊരു പരിഗണനയും ഇയാൾ നൽകുന്നില്ലന്നും, തട്ടിപ്പ് കേസിൽ വിദേശത്ത് ജയിൽ ശിക്ഷ അനുഭവി ച്ചിട്ടുള്ളയാളാണെന്നും, വടക്കാഞ്ചേരിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഉൾപ്പെട്ടയാളാണെന്നും കാണിച്ച് പരാതി സമർപ്പിച്ചിരുന്നു.
ഇദ്ദേഹത്തിൻ്റെ കമ്പനി സ്റ്റാഫായ സ്ത്രീയെ ലൈഗികമായി പീഡിപ്പിച്ചതിൽ യുവതിയും തൃക്കാക്കര എ സി പി ക്ക് പരാതി നൽകിയിരുന്നു . പരാതികളുടെയെല്ലാം പകർപ്പുകൾ സഹിതം എൻസിപി നേതൃത്വത്തെ നടപടിക്കായി ഭാര്യാമാതാവ് സമീപിച്ചെങ്കിലും നേതൃത്വം വേട്ടക്കാരനൊപ്പം നിന്നതല്ലാതെ യാതൊരു നടപടിയും അന്നും ഉണ്ടായില്ലന്നു മാത്രമല്ല, അക്കാലത്ത് സംഘടനയിലേക്ക് കൂടുതൽ അടുപ്പിക്കാതിരുന്ന ഇയാളെ പുതിയ നേതൃത്വം ഒന്നാമനായി കൂടെ കൂട്ടിയതിലും വലിയ എതിർപ്പാണ് പാർട്ടിക്കകത്ത് .


ചാക്കോ പ്രസിഡൻ്റായ ശേഷം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായി കടന്നുവന്ന കോട്ടയം സ്വദേശിയായ പുതുമുഖ നേതാവ്( കെ ആർ രാജൻ)കോളേജിൽ പഠിച്ചിരുന്ന കാലത്ത് കോൺഗ്രസ്റ്റ് എസ്സ് ൻ്റെ യുവജന വിഭാഗം നേതാവായിരുന്നു എന്നതല്ലാതെ കഴിഞ്ഞ നാൽപ്പത് വർഷമായി രാഷ്ട്രീയരംഗത്തില്ലാതിരുന്ന എൻ എസ് എസ് എന്ന സമുദായ സംഘടനയുടെ ശമ്പളം പറ്റുന്ന ഒരു ജീവനക്കാരൻ മാത്രമായിരുന്ന ഇദ്ദേഹം എൻ എസ് എസ്സ് മാനവവിഭവശേഷിയുടെ സെക്രട്ടറിയായിരുന്ന സമയത്ത് സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക തട്ടിപ്പും, നേതൃത്വത്തിനെതിരെ കുറു മുന്നണി ഉണ്ടാക്കാൻ ശ്രമം നടത്തിയതിൻ്റെ പേരിൽ 2019 ൽ സംസ്ഥാനമൊട്ടാകെയുള്ള മാനവവിഭവശേഷി കമ്മറ്റികൾ എൻ എസ്സ് എസ്സ് ജന.സെക്രട്ടറി സുകുമാരൻ നായർ അന്ന് പിരിച്ചുവിട്ടിരുന്നു .
പിന്നീട് സമുദായ സംഘടന നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഇദ്ദേഹത്തോട് (കെ ആർ രാജൻ)സമുദായ സംഘടനക്ക് നാണക്കേടുണ്ടാകാതിരിക്കാൻ സ്വയം രാജി വച്ചൊഴിയാൻ ആവശ്യപ്പെടുകയും രാജിക്ക് വിമുഖത കാണിച്ച ഇദ്ദേഹത്തോട് രാജി നൽകാത്തപക്ഷം പുറത്താക്കുമെന്ന് നേതൃത്വം മുന്നറിയിപ്പു നൽകിയതിനു ശേഷം അദ്ദേഹം രാജിവക്കുവാൻ നിർബന്ധിതനാവുകയായിരുന്നു.
ചാക്കോയുടെ ഫണ്ടർ എന്നറിയപ്പെടുന്ന ഒരു മദ്യവ്യവസായിയുടെ നോമിനിയായാണ് കെ ആർ രാജൻ ജനറൽ സെക്രടറിയായതും സംഘടനാ ചുമതല തരപ്പെടുത്തിയതും,
ചാക്കോയുടെ ഓഫീസ് ജീവനക്കാരനായ ക്ലാർക്ക് (ബിജു ആബേൽ ജേക്കബ് )ആകട്ടെ വിദേശത്ത് മാധ്യമ പ്രവർത്തകനായിരിക്കെ ഡിപ്ലോമാറ്റിക് ചാനൽ വഴി സ്വർണ്ണംകടത്തിയതിൽ ആരോപണ വിധേയനാണ്. കേരളത്തിലെ ഒരു പ്രമുഖ വ്യവസായി ഇടപെട്ടാണ് അന്ന് ഇയാളെ കേസിൽ നിന്ന് രക്ഷിച്ചിരുന്നത് .
ഇദ്ദേഹത്തെ (ബിജു ആബേൽ ജേക്കബ്) വനം മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലും, കൂടാതെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുമായി ചാക്കോ നിയമിച്ചത് നേരത്തെ വിവാദമായിരുന്നു .
എൽ ഡി എഫ് ലെ ഘടകകക്ഷിയായ എൻ സി പി ക്ക് രണ്ട് ബോർഡ്/ കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളും വിവിധ ബോർഡ്/ കോർപ്പറേഷനുകളിലായി മുപ്പതോളം അംഗങ്ങളുമാണ് നിലവിലുള്ളത്.മറ്റുള്ള പാർട്ടികൾ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും കോർപ്പ റേഷനും ബോർഡും യോഗ്യതയനുസരിച്ച് നൽകുമ്പോൾ എൻ സി പി യിൽ പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്തവരെ നിയമിക്കാനുള്ള ചാക്കോയുടെ നീക്കത്തിന് പിന്നിൽ ഈ മൂവർ സംഘമാണന്ന് പാർട്ടിയിൽ തന്നെ വലിയ ആക്ഷേപമുണ്ട്.
ഇതിൻ്റെയും ഇടനിലക്കാരൻ ചാക്കോയുടെ ഫണ്ടറായ മദ്യവ്യവസായിയാണന്നാണ് എൻ സി പി യിൽ പൊതുവെയുള്ള സംസാരം. മുതിർന്ന സംസ്ഥാന നേതാക്കളുടെയോ ജില്ലാ പ്രസിഡൻ്റുമാരുടെയോ അഭിപ്രായത്തിനു പോലും പുല്ലുവില കൽപ്പിച്ചുള്ള ഈ നീക്കങ്ങളിൽ സംസ്ഥാനമൊട്ടാകെ പാർട്ടി നേതാക്കൾക്ക് ശക്തമായ പ്രതിക്ഷേധവും അമർഷവുമുള്ളതായാണ് അറിവ്.
കഴിഞ്ഞ മാസം സംസ്ഥാനത്ത് നടന്ന വിവാദമായ അൻപത്തിരണ്ട് വനം വകുപ്പ് ഡി എഫ് ഒ മാരുടെ സ്ഥലം മാറ്റത്തിലും ഈ മൂവർസംഘത്തിൻ്റെയും മദ്യവ്യവസായിയുടെയും ഇടപെടൽ കൊണ്ടാണ് വിവാദമായത്. സംഗതി വിവാദമായപ്പോൾ മന്ത്രി ഇടപെട്ട് സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്ത് മുഖം രക്ഷിക്കുകയായിരുന്നു .
കഴിഞ്ഞ രണ്ട് മാസം മുൻപ് കൊട്ടിഘോഷിച്ച് എറണാകുളം രാജാജി റോഡിൽ ഒരു കോർപ്പറേറ്റ് ഓഫീസിനു സമാനമായി സെൻട്രലൈസ്ഡ് എയർ കണ്ടീഷൻ വരെ ചെയ്തു പ്രവർത്തനം തുടങ്ങിയ സംസ്ഥാന കമ്മിറ്റിയുടെ സോണൽ ഓഫീസ് പല വിവാദങ്ങൾ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നുണ്ടന്ന വിവരത്തെ തുടർന്ന് ഈ മാസം മുപ്പതിന് മുൻപ് ഓഫീസ് ഒഴിയാൻ കെട്ടിട ഉടമ അന്ത്യശാസനം നൽകിയതായാണ് ഏറ്റവും പുതിയ വിവരം.
ബോർഡ് – കോർപ്പറേഷൻ വിഭജനം |വനം വകുപ്പിലെ സ്ഥലം മാറ്റങ്ങൾ മറ്റ് നിയമനങ്ങൾ തുടങ്ങി എല്ലാ ഇടപാടുകളം ജില്ല പ്രസിഡൻ്റുമാരോ മറ്റ് സംസ്ഥാന ഭാരവാഹികളോ അറിയാതെയും ആലോചിക്കാതെ ഈ മൂവർ സംഘവും ചാക്കോയും വീതിച്ചെടുക്കുന്നതിൽ സംസ്ഥാനമൊട്ടാകെയുള്ള എൻ സി പി ക്കാർ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ് . പുതിയതായി വന്ന സർക്കാളും കൂടുതൽ പേർ പാർട്ടിവിടാനും ആലോചനയിലാണിപ്പോൾ .
എൽ ഡി എഫ് ലെ ഘടകകക്ഷികളിൽ ഐ എൻ എല്ലിനു പുറമേ എൻ സി പി യിലെയും നിലവിലെ അവസ്ഥ സ്ഫോടനാത്മകമാണന്നുള്ളത് സി പി എമ്മിനും എൽ ഡി എഫിനും വലിയ തലവേദനയായിരിക്കുകയാണ്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.