ഐഎൻടിയുസി അശമന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധം പ്രകടനവും പൊതുയോഗവും നടത്തി.

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ>>>കേന്ദ്ര സംസ്ഥാ ന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക. 
ഇന്ധന, പാചക വാതക  വിലവർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു  കൊണ്ട്  ഐഎൻടിയുസി അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഓടക്കാലിയിൽ വാഹനം വലിച്ച് പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് സി ടി ഫിലിപ്പോസിന്റെ അധ്യക്ഷതയിൽ നടന്ന പ്രധിഷേധസമരം ഐഎൻടിയുസി റീജിയണൽ പ്രസിഡന്റ്  ഡേവിഡ് തൊപ്പിലാൻ ഉൽഘാടനം ചെയ്തു.കുറുപ്പംപടി  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ പി വർഗീസ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി മുഹമ്മദലി, കോൺഗ്രസ് അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശ്ശേരി, ഐഎൻ ടിയുസി മണ്ഡലം ജനറൽ സെക്രട്ടറി വി പി സലിം,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ പി എസ് രാജൻ, പി കെ ജമാൽ,കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ എം എം ഷൗക്കത്ത ലി ജോർജ് ആന്റണി,പി രഘുകുമാർ ബസി തോമസ്, തഫ്സൽ കോട്ടപ്പ റമ്പിൽ,  യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ആഗ്രോസ് പുല്ലൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ബിന്ദു നാരായണൻ,ഐഎൻടിയുസി റീജിയണൽ സെക്രട്ടറി ഹസ്സൈനാർ, മണ്ഡലം സെക്രട്ടറി സി കെ അലിയാർ തുടങ്ങിയവർ സംസാരിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →