ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് രണ്ട് ഗോൾ വിജയം

Avatar - - Leave a Comment

ദോഹ >>>ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതയെന്ന സ്വപ്നങ്ങൾക്ക് പ്രതീക്ഷ പകർന്ന് ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ 2 – 0 വിജയം. ലോകകപ്പ് ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യയുടെ രണ്ടു ഗോളുകളും നേടിയത്. 79 ,90+2 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഇതോടെ ഗ്രൂപ്പ് ഇയിൽ ഏഴ് കളികളിൽ 6 പോയിൻറ് കളുമായി ഇന്ത്യ മൂന്നാംസ്ഥാനം കാത്തു.

ഖത്തർ, ഒമാൻ എന്നിവയാണ് ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇന്ത്യക്ക് വെല്ലുവിളിയായി 6 കളികളിൽ 5 പോയിൻ്റുമായി അഫ്ഗാനിസ്ഥാന് നാലാം സ്ഥാനത്തുണ്ട്. ഗ്രൂപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് ഏഷ്യൻകപ്പിലെക്കുള്ള വഴിയിൽ നേരിട്ട് മുന്നേറാം. ഫിഫ റാങ്കിംഗിൽ 192 ആം സ്ഥാനക്കാരായ ബംഗ്ലാദേശിനെതിരെ 97 ആം സ്ഥാനക്കാരായ ഇന്ത്യ വിജയം ഉറപ്പിച്ചാണ് കളിക്കിറങ്ങിയതെങ്കിലും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. തുടക്കം മുതൽ ആക്രമിച്ചു കളിച്ചിട്ടും രണ്ടാം പകുതിയുടെ അവസാന നേരത്ത് മാത്രമാണ് ഇന്ത്യയ്ക്ക് ലക്ഷ്യം കാണാനായത് രണ്ടാംപകുതിയിൽ ബിപിൻ സിങ്ങിനുപകരം മലയാളി ആഷിഖ് കുരുണിയനെ ഇറക്കി കോച്ച് ഈഗോർ സ്റ്റിമാച്ച് കളിക്കു വേഗം കൂട്ടിയതോടെ ആണ് ഫലം ഉണ്ടായത് കളിയിൽ 74% പന്ത് അവകാശവും ഇന്ത്യക്കായിരുന്നുട്ടും അഫ്ഗാനിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മത്സരം 15നാണ്.

Avatar

About അനന്ത പദ്മനാഭൻ

View all posts by അനന്ത പദ്മനാഭൻ →

Leave a Reply

Your email address will not be published. Required fields are marked *