ഏഴു മാസം മുമ്പ് സോഷ്യൽ മീഡിയാ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചയാള്‍പെരുമ്പാവൂർ പോലിസിൻ്റെ പിടിയിൽ

സ്വന്തം ലേഖകൻ -

പെരുമ്പാവൂർ >>> സോഷ്യൽ മീഡിയാ വഴി പരിചയപ്പെട്ട് അതിഥി തൊഴിലാളി കളുടെ പ്രായപൂർത്തിയാകാത്ത മക ളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയി ൽ. കരുനാഗപ്പള്ളി ഐനിക്കുളങ്ങര പൊട്ടുശേരി സജീർ (29) ആണ് പെരു മ്പാവൂർ പോലിസിന്‍റെ പിടിയിലായത്. ഏഴു മാസം മുമ്പ് സോഷ്യൽ മീഡിയാ വഴി പരിചയപ്പെടുകയും പ്രണയം നടി ച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയുമാ യിരുന്നു ഇയാൾ. ഇതിനകം നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്ത സജീ ർ പെരുമ്പാവൂരിലെ അതിഥി തൊഴിലാ ളിയുടെ ഏ.ടി.എം കാർഡ് മോഷ്ടിച്ച് മുപ്പതിനായിരം രൂപ എടുക്കുകയും കടന്നുകളയുകയുമായിരുന്നു. പോകു ന്ന വഴി ചെങ്ങനാശേരിയിലെ ഒരു വൃദ്ധയുടെ മാലയും പൊട്ടിച്ചെടുത്തു. പോലീസ് പിടികൂടുമെന്നായപ്പോൾ സിം ഉപേക്ഷിച്ച് ഒളിച്ചു താമസിച്ച ഇയാളെ ശ്രമകരമായാണ് പിടികൂടിയത്. ഇതുമായി  ബന്ധപ്പെട്ട് സജീറിന്‍റെ രണ്ട് ബന്ധുക്കാരെയും ഒരു സുഹൃത്തി നേയും  നേരത്തെ അറസ്റ്റ് ചെയ്തി രുന്നു. റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ ജയകുമാർ.സി, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ ഒ.എസ് , സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ ബാബു കുര്യാക്കോസ്, സി.പി.ഒ മാരായ പ്രജിത് പി.എൻ, റജിമോൻ എന്നിവരാണ് ഉണ്ടായിരുന്നത്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →