എ.പി.ജെ. അബ്ദുൾ കലാം എമിനന്റ് ടീച്ചർ അവാർഡ് പി.ഡി.സുഗതന്

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കേന്ദ്ര സർക്കാരി ന്റെ നീതി ആയോഗിനു കീഴിൽ പ്രവർ ത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊ സൈറ്റിയുടെ ഈ വർഷത്തെ “എ.പി. ജെ.അബ്ദുൾ കലാം എമിനന്റ് ടീച്ചർ” അവാർഡിന് കോതമംഗലം മാർ ബേ സിൽ ഹയർ സെക്കന്ററി സ്കൂൾ അ ധ്യാപകൻ പി.ഡി.സുഗതൻ അർഹനാ യി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അബ്ദുൾ കലാമിന്റെ ജന്മദിനമായ ഒ ക്ടോബർ 15ന് അവാർഡ്‌ നല്കുമെ ന്ന് ജൂറി ചെയർമാൻ പ്രൊഫ.ഡോ. നിസാം റഹ്മാൻ അറിയിച്ചു. കഴിഞ്ഞ 25 വർഷക്കാലം അധ്യാപന രംഗത്തും സാ മൂഹ്യ പ്രവർത്തനമേഖലയിലും പി.ഡി. സുഗതൻ പുലർത്തിയ മികവും ലഭിച്ച അംഗീകാരങ്ങളുമാണ് അദ്ദേഹത്തെ ” എമിനൻറ് ടീച്ചർ ” പദവിക്ക് അർഹനാ ക്കിയത്. ഗുരു ശ്രേഷ്ഠ അവാർഡ്, മിക ച്ച അധ്യാപകനുള്ള സംസ്ഥാന സർ ക്കാർ അവാർഡ്‌, മികച്ച സംഘാടകനു ള്ള കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് സരസ്കാ രം, എൻ.എസ്.എസ്. സംസ്ഥാന അവാ ർഡ് എന്നിവ ലഭിച്ചിട്ടുള്ള ഇദ്ദേഹം ഇ പ്പോൾ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം മധ്യമേഖല കോ-ഓർ ഡിനേറ്ററും സംസ്ഥാന ഉപദേശക സമി തി അംഗവുമാണ്. മാമല എസ്.എൻ. എൽ .പി .സ്കൂൾ ഹെഡ്മിസ്ട്രസ് സി ന്ദുവാണ് ഭാര്യ. മക്കൾ നെവിൽ, നിനി യ, നിവിയ.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *