തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ പി.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.നിയമസഭാ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് ആന്റിജൻ പരിശോധനയിൽ സ്ഥിരീകരിച്ചതായുള്ള വാർത്തകൾ പുറത്തുവരുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് നിയമസഭാ സമ്മേളനവും രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുന്നത്.അതേസമയം എം.എൽ.എയുടെ പരിശോധന ഫലം നെഗറ്റീവാണ്.പി.എയുടെ ഫലം പോസിറ്റീവായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതേതുടർന്ന് നിയമസഭയിലുണ്ടായിരുന്ന എം.എൽ.എ നിയമസഭാ ഹോസ്റ്റലിലേക്ക് മാറി. പി.എയുമായി സമ്പർക്കത്തിലുള്ളതിനാൽ ഇനി 14 ദിവസം എം.എൽ.എ ക്വാറന്റൈനിലേക്ക് മാറേണ്ടിവരും.