എസ്.എൻ.ഡി.പി നേതാവിൻ്റെ ആത്മഹത്യ: വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം

ന്യൂസ് ഡെസ്ക്ക് - - Leave a Comment

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യും. മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ആത്മഹത്യാ കുറിപ്പിൻ്റെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ രേഖകൾ പരിശോധിച്ച ശേഷം വെള്ളാപ്പള്ളി നടേശനെയും മനേജൻ കെ.എൽ അശോകനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നിലവിലെ മൊഴികളുടെ അടിസ്ഥാനത്തിൽ വെള്ളാപ്പള്ളിക്കെതിരെ അത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇന്നും കണിച്ചുകുളങ്ങര യൂണിയനിലെ അംഗങ്ങളെയും ജീവനക്കാരെയും ചോദ്യം ചെയ്തു.
ഇതിനിടെ യൂണിയൻ്റെ പുതിയ ഭാരവാഹിയായി പി.എസ്.എൻ ബാബു ചുമതലയേറ്റു. നിലവിലെ സാഹചര്യങ്ങൾ ഭയമുളവാക്കുന്നതാണെന്നും തുഷാർ വെള്ളാപ്പള്ളി ആരോപിച്ചതു പോലെ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിട്ടില്ലെന്നും ബൈബു വ്യക്തമാക്കി.
കണിച്ചുകുളങ്ങര ക്ഷേത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ചെയ്തതാണ് മഹേശൻ വെള്ളാപ്പള്ളിയുമായി തെറ്റാനിടയാക്കിയതെന്ന് കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. മൈക്രോ ഫിനാൻസ് കേസിൽ മഹേശനെ പ്രതിയാക്കാനായി ബാഹ്യഇടപെടലുണ്ടെന്ന് എ.ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി തുഷാർ വെള്ളാപ്പള്ളിയോട് സംസാരിക്കുന്നത് മഹേശൻ കേട്ടതായും പരാതിയിൽ കുടുംബം ആരോപിക്കുന്നു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →

Leave a Reply

Your email address will not be published. Required fields are marked *