എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ യൂത്ത് മൂവ്മെന്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം>>> എസ്എൻഡിപി യോഗം കോതമംഗലം യൂണിയൻ യൂത്ത് മൂവ്മെന്റ് പുന:സംഘടിപ്പിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ ഓഫീസിൽ ചേർന്ന യോഗത്തിന് യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ യൂണിയൻ സെക്രട്ടറി പി.എ.സോമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റും യൂത്ത് മൂവ്മെന്റ് കേന്ദ്ര കമ്മറ്റി അംഗവുമായ കെ.എസ് ഷിനിൽകുമാർ യൂത്ത് മൂവ്മെന്റ് പുന:സംഘടനയെ കുറിച്ച് വിശദീകരിച്ചു. ബോർഡ് മെമ്പർ സജീവ് പാറയ്ക്കൽ, യൂത്ത് മൂവ്മെന്റ് ജില്ല ട്രഷറാർ എം.ബി തിലകൻ, ബിജു കെ.ജി, യൂണിയൻ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.തുടർന്ന് എം.ബി.തിലകൻ (പസിഡന്റ്), ഡോ: വിജിത്ത് വി നങ്ങേലിൽ (വൈസ് പ്രസിഡന്റ്) ബിജി.പി ( സെക്രട്ടറി) കെ.ജി.ബിജു, പി.സി.അരുൺ (ജാ: സെക്രട്ടറി) രാഹുൽ, മണി, ശ്രീജിത്, മഞ്ചേഷ്, അജേഷ്, അജി, ഷൈജു, എന്നിവരടങ്ങുന്ന പന്ത്രണ്ട് അംഗ കമ്മറ്റിയെ ഐക്യകണ്ടേനപ്രഖ്യാപിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *