എല്‍.ഡി. ക്ലര്‍ക്ക് തസ്തികയില്‍ 10164 നിയമനശിപാര്‍ശ ; പ്രധാനപ്പെട്ട തസ്തികകളില്‍ മാത്രം ഇരുപത്തയ്യായിരത്തോളം പേരെ ശിപാര്‍ശ ചെയ്ത് പി എസ് സി

web-desk -

നിയമനശുപാര്‍ശ നല്‍കി പിഎസ്‌സി. ആഗസ്ത് നാലിന് അവസാനിക്കുന്ന റാങ്ക്ലിസ്റ്റുകളില്‍ നിന്ന് ജൂലൈ 23 വരെ പ്രധാനപ്പെട്ട തസ്തികകളില്‍ മാത്രം ഇരുപത്തയ്യായിരത്തോളം പേരെ നിയമനശിപാര്‍ശ ചെയ്തു.

എല്‍.ഡി. ക്ലര്‍ക്ക് തസ്തികയില്‍ 10164 പേരെ നിയമനശിപാര്‍ശ ചെയ്തിട്ടുണ്ട്. 468 ഒഴിവുകള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. റാങ്ക് ലിസ്റ്റ് ദീര്‍ഘിപ്പിച്ച ഫെബ്രുവരി 5 ന് ശേഷം ഈ തസ്തികയില്‍ 1632 പേരെ ശുപാര്‍ശ ചെയ്തു. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് റാങ്ക് ലിസ്റ്റില്‍ നിന്ന് 6984 പേരെയാണ് നിയമനശുപാര്‍ശ ചെയ്തത്. 486 ഒഴിവുകളാണ് ഇനി നിയമനശുപാര്‍ശ ചെയ്യാനുള്ളത്. ഫെബ്രുവരി 5 ന് ശേഷം മാത്രം 1109 പേരെ ശുപാര്‍ശ ചെയ്തു. ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സില്‍ എല്ലാ ജില്ലകളിലുമായി 2455 പേരെ നിയമനശുപാര്‍ശ ചെയ്തു. റാങ്ക് ലിസ്റ്റ് ദീര്‍ഘിപ്പിച്ചതിനുശേഷം മാത്രം 414 പേരെ നിയമനശുപാര്‍ശ ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്‍ ജൂലൈ 23 വരെ 2428 വരെ നിയമനശുപാര്‍ശ ചെയ്തു. ഫെബ്രുവരി 5 ന് ശേഷം 525 പേരെ നിയമനശുപാര്‍ശ ചെയ്തു. സംസ്ഥാനതല തെരഞ്ഞെടുപ്പായ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ 702 പേരെയാണ് നിയമനശുപാര്‍ശ ചെയ്തത്. റാങ്ക് ലിസ്റ്റ് ദീര്‍ഘിപ്പിച്ച കാലയളവില്‍ മാത്രം ഇതുവരെ 206 പേരെ ശിപാര്‍ശ ചെയ്തു. ആഗസ്ത് 4 ന് അവസാനിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍ (ടെലികമ്മ്യൂണിക്കേഷന്‍) തസ്തികയുടെ റാങ്ക് ലിസ്റ്റില്‍ നിന്ന് 219 പേരെയാണ് ശുപാര്‍ശ ചെയ്തത്.

ആഗസ്ത് 4 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനശുപാര്‍ശ വേഗത്തിലാക്കാന്‍ പ്രത്യേക തയ്യാറെടുപ്പുകളും പിഎസ്‌സി നടത്തുന്നുണ്ട്.