എറണാകുളത്ത് ഇന്ന് 25 പേര്‍ക്ക് കൊവിഡ്; വെണ്ണലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കും രോഗം സ്ഥികരിച്ചു -സ്ഥിതി ഗുരുതരം

web-desk - - Leave a Comment

കൊച്ചി  ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വെണ്ണലയില്‍ ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ചയാളുടെ കുടുംബാംഗങ്ങളിലെ 20 , 23, 17 , 49 വയസ്സുള്ളവര്‍ക്കും അടുത്ത സമ്പര്‍ക്കത്തില്‍ വന്ന 22 വയസ്സുകാരനും, 61 വയസ്സുകാരിക്കും രോഗം സ്ഥിരീകരിച്ചു.ജൂലൈ 1 ന് റോഡ് മാര്‍ഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ഉദ്യോഗസ്ഥനായ തമിഴ്‌നാട് സ്വദേശി.

ജൂലൈ 3 ന് ബാംഗ്ലൂര്‍ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തിയ 36 വയസ്സുള്ള ആന്ദ്ര സ്വദേശി, ജൂണ്‍ 30 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 27 , 29 വയസ്സുള്ള ഒരേ കുടുംബത്തിലെ അംഗങ്ങളായ പുത്തന്‍കുരിശ് സ്വദേശികള്‍, ജൂണ്‍ 24 ന് ബഹറിന്‍ തിരുവനന്തപുരം വിമാനത്തിലെത്തിയ 61 വയസ്സുള്ള മഴുവന്നൂര്‍ സ്വദേശിനി,

ജൂണ്‍ 22 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ 3l വയസ്സുള്ള കോട്ടുവള്ളി സ്വദേശി

ജൂലൈ 1 ന് റോഡ് മാര്‍ഗം മഹാരാഷ്ട്രയില്‍ നിന്നും വന്ന 15 വയസ്സുള്ള ചേന്ദമംഗലം സ്വദേശിനി

ജൂണ്‍ 17 ന് മാള്‍ഡോവ നിന്നും വിമാനമാര്‍ഗം കൊച്ചിയിലെത്തിയ 20 വയസ്സുള്ള മഴുവന്നൂര്‍ സ്വദേശി

ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ 10, 41 , 43 വയസ്സുള്ള കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു

ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പൈങ്ങാട്ടൂര്‍ കോതമംഗലം സ്വദേശിയുടെ 28 , 32, 3 വയസ്സുള്ള കലൂര്‍ക്കാട് സ്വദേശികളായ അടുത്ത ബന്ധുക്കള്‍

ജൂലൈ 1 ന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുടെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 45 വയസ്സുള്ള മുളവുകാട് സ്വദേശിനി,

ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 25 വയസ്സുള്ള കുടുംബാംഗവും, 24 വയസ്സുള്ള തേവര സ്വദേശിയും

കൂടാതെ 39 വയസ്സുള്ള ആലുവ സ്വദേശിയായ വൈദികനും, 49 വയസ്സുള്ള കീഴ്മാട് സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ഇന്നലെ രോഗം സ്ഥിരീകരിച്ച പള്ളിപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 23 പേരെ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ പെട്ട 8 പേരുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് കൗണ്ടറിലെ ജീവനക്കാരിയുടെയും എടത്തല സ്വദേശിയുടെയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു.

ഇന്നലെ പാലക്കാട്, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ വീതം ജില്ലയില്‍ ചികിത്സയിലുണ്ട്. കൂടാതെ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു എറണാകുളം സ്വദേശിയും നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്.

ഒരു തമിഴ്‌നാട് സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഉള്‍പ്പെടെ 16 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് 1192 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1009 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13070 ആണ്. ഇതില്‍ 11207 പേര്‍ വീടുകളിലും, 675 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1188 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 25 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജ്- 24
സ്വകാര്യ ആശുപത്രി-1

വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 23 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കളമശ്ശേരി മെഡിക്കല്‍ കോളേജ്- 4
അങ്കമാലി അഡ്‌ലക്‌സ്- 16
കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
ഐ.എന്‍.എച്ച്.എസ് സഞ്ജീവനി – 2

ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 270 ആണ്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് – 84
ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി- 5
അങ്കമാലി അഡ്‌ലക്‌സ്- 116
ഐ.എന്‍.എച്ച്.എസ് സഞ്ജീവനി – 2
സ്വകാര്യ ആശുപത്രികള്‍ – 63

ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 207 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 88 പേരും അങ്കമാലി അഡല്ക്‌സില്‍ 115 പേരും ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികിത്സയിലുണ്ട്.

ഇന്ന് ജില്ലയില്‍ നിന്നും 197 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 71 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 25 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 486 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *