എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു

web-desk -

എറണാകുളം>>> എറണാകുളത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സന്തോഷിന്റെ അച്ഛന്‍ സോമനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

കാന്‍സര്‍ രോഗിയാണ് സോമന്‍. മകന്‍ സ്ഥിരമായി മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്നതിനാല്‍ കുറേ നാളുകളായി സോമന്‍ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ ഉച്ചയോടെ മദ്യപിച്ച്‌ വീട്ടിലെത്തിയ സന്തോഷ് തന്നെ മര്‍ദ്ദിച്ചതായി സോമന്‍ പറയുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായതിനാല്‍ അയല്‍വാസികള്‍ അന്വേഷിച്ചതുമില്ല.

രാത്രി 12 മണിയോടെയാണ് കൊലപാതകം നടക്കുന്നത്. കത്തിയെടുത്ത് സോമന്‍, സന്തോഷിനെ കുത്തുകയായിരുന്നു. അയല്‍വാസികള്‍ എത്തിയപ്പോള്‍ കുത്തേറ്റ് കിടക്കുന്ന സന്തോഷിനെയാണ് കണ്ടത്. ഉടന്‍ തന്നെ പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മകന്റെ മര്‍ദ്ദനം സഹിക്കാന്‍ പറ്റാതായതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് സോമന്‍ പൊലിസിനോട് പറഞ്ഞു.