
കൊച്ചി>>> ജില്ലയില്‍ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായി ജോലിനോക്കുന്ന 34 വയസ്സുള്ള വാഴക്കുളം സ്വദേശിനിക്കാണ് രോഗം ബാധിച്ചത്. ഇവര്‍ ഈ മാസം 12ന് തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് എത്തിയശേഷം രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 14ന് സാംപിള്‍ ശേഖരിച്ചു.
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കുടുംബാംഗങ്ങള്‍ക്കാര്‍ക്കും രോഗലക്ഷണം ഇല്ല. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലതല ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും ആര്.ആര്.ടി യോഗം ചേരുകയും ചെയ്തു. ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിെന്റയും വാഴക്കുളം കുടുംബാരോഗ്യകേന്ദ്രത്തിെന്റയും നേതൃത്വത്തില്‍ പ്രദേശത്ത് ഫോഗിങ്, ഇന്‍ഡോര്‍ സ്പ്രേയിങ് തുടങ്ങിയ കൊതുക് നശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.\

Follow us on