
എറണാകുളം ജില്ലയില്‍ കനത്ത മഴ. കളമശേരി കൂനംതൈയ്യില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കോതമംഗലത്ത് വിവിധ പ്രദേശങ്ങള്‍ വെളളത്തിനടിയിലായി.
എറണാകുളം ജില്ലയില്‍ പെയ്യുന്ന തുടര്‍ച്ചയായ മഴയില്‍ കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. കളമശേരി കൂനംതയ്യില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു. താഴത്തെ നില പൂര്‍ണമായും നിലം പൊത്തുകയും രണ്ടാംനില തൊട്ടടുത്ത വീടിന് മുകളിലേക്ക് ചരിയുകയുമായിരുന്നു. സംഭവ സമയം വീട്ടുടമസ്ഥനായ ഹംസയുടെ ഭാര്യയും മകളും ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവരെ രക്ഷപ്പെടുത്തിയത്.
