എന്‍.കെ.മുഹമ്മദ്കുഞ്ഞ് അനുസ്മരണസമ്മേളനം കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

web-desk - - Leave a Comment

പെരുമ്പാവൂര്‍ : പെരുമ്പാവൂരിലെ സി.പി.ഐ യുടെ മുതിര്‍ന്ന നേതാവും എ.ഐ.ടി.യു.സി. മണ്ഡലം പ്രസിഡന്‍റുമായിരുന്ന എന്‍.കെ.മുഹമ്മദ്കുഞ്ഞിനെ അനുസ്മരിക്കാന്‍ പെരുമ്പാവൂരില്‍ അനുസ്മരണസമ്മേളനം ചേര്‍ന്നു. വൈ.എം.സി.എ ഹാളില്‍ സി.വി.ശശിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കോവിഡ് – 19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. അഡ്വ.എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ, കെ.കെ.അഷറഫ്, അഡ്വ.എന്‍.സി.മോഹനന്‍, കെ.എന്‍.ഗോപി, സതിജയകൃഷ്ണന്‍, കെ.എം.എ.സലാം, മുജീബ്റഹ്മാന്‍, പി.എം.സലിം, അഡ്വ.വി.രാജേന്ദ്രന്‍, ടി.പി.അബ്ദുള്‍അസീസ്,ഡേവിഡ്തോപ്പിലാന്‍,കെ.ഇ.നൗഷാദ്, അഡ്വ.കെ.സി.മുരളീധരന്‍, വി.എം.അലിയാര്‍ഹാജി, നിഷാവിനയന്‍, എം.ഐ.ബീരാസ്, കെ.പി.ബാബു, എന്‍.പി.കുര്യാച്ചന്‍, ടി.എ.എം.ബഷീര്‍, ജി.സുനില്‍കുമാര്‍, ആര്‍.സുകുമാരന്‍, വി.പി.ഖാദര്‍, വി.പി.ബാബു, ഒ.ജി.സജിമോന്‍, അഡ്വ.ടി.എന്‍.അരുണ്‍കുമാര്‍, കെ.പി.റെജിമോന്‍, രാജേഷ്കാവുങ്കല്‍ തുടങ്ങിയ വിവിധ രാഷ്ട്രീയ -ട്രേഡ് യൂണിയന്‍ നേതാക്കള്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *