എന്റെ ദൈവം റിലീസ് ചെയ്തു

സ്വന്തം ലേഖകൻ - - Leave a Comment

പെരുമ്പാവൂര്‍ >>>ഡീക്കണ്‍ ടോണി മേതലയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ എഴുതിയ എന്റെ ദൈവം എന്ന  ഭക്തിഗാന ആല്‍ബം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., ബാല സിനിമാ താരം ആദീഷ് പ്രവീണ്‍ എന്നിവര്‍ റിലീസ് ചെയ്തു. എഴുത്തുകാരന്‍, കവി, ചാനല്‍, പത്ര ജീവകാരുണ്യ പ്രവര്‍ത്തകന്‍, പുസ്തക പ്രസാദകന്‍ എന്നിവക്കുള്ള വായന പൂര്‍ണിമയുടെ ദേശപ്പെരുമ പുരസ്‌കാരം ബെന്നി ബഹനാന്‍ എം.പി., എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി. മോഹനന്‍, സിനിമ സീരിയല്‍ നടന്‍ ബിജോയ് വര്‍ഗീസ് എന്നിവര്‍ ഡീക്കണ്‍ ടോണി മേതലക്ക് സമ്മാനിച്ചു. വായന പൂര്‍ണിമ ചീഫ് കോ ഓര്‍ഡിനേറ്റര്‍ ഇ.വി.  നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജി സരിഗ, കെ. മോഹനന്‍, ജി. വിക്രമന്‍ നായര്‍, ജയകുമാര്‍ ചെങ്ങമനാട, പി.എസ്. പണിക്കര്‍, ഡോ. സിന്ദു ശ്രീകുമാര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.എം.സലീം,  സീനിയര്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ മനാഫ് എന്നിവര്‍ പ്രസംഗിച്ചു. ഇ.വി. നാരായണന്റെ കളീം കവി തേം എന്ന ഓണ്‍ലൈന്‍ ക്ലാസ്സും ആദീഷ് പ്രവീണ്‍ റിലീസ് ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *