എം.ശിവശങ്കർ അറസ്റ്റിൽ

സ്വന്തം ലേഖകൻ - - Leave a Comment

കൊച്ചി>>>മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവ ശങ്കറിനെ  കസ്റ്റംസ്, എൻഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുക ളുമായി ബന്ധപ്പെട്ട് എൻഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റും കസ്റ്റംസും സംയുക്തമായിട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരു ന്നത്. തുടർന്ന് ഇ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നു. തിരുവനന്തപുരം ആയുർവേദ ആശുപത്രിയിൽ ചികിൽസയിലാ യിരുന്ന ശിവശങ്കറിനെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർ ന്ന് ഇന്ന് രാവിലെ 10.30 ഓടെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തി ശിവശ ങ്കറിനെ കസ്റ്റഡിയിലെടുത്ത് കൊ ച്ചിയിലേക്ക് കൊണ്ടുപോരുകയാ യിരുന്നു.വൈകുന്നേരം 3.20 ഓടെയാണ് കൊച്ചിയിലെ ഇഡി ഓഫിസിൽ ശിവശങ്കറിനെ എ ത്തിച്ചത്.മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്ത് നിന്നും ഇടവഴികളിൽകൂടിയായി രുന്നു ശിവശങ്കറിനെയുമായി എ ൻഫോഴ്സമെന്റ് സംഘം കൊച്ചി യിലേക്ക് യാത്രചെയ്തത്.ഇതിനി ടയിൽ ചേർത്തലയിൽ വെച്ച് മറ്റൊരു വാഹനത്തിലേക്ക് ശിവ ശങ്കറിനെ മാറ്റുകയും ചെയ്തു. ചേർത്തലയിൽ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരും ഇ ഡിക്കൊപ്പം ചേർന്നിരുന്നു.പ്രതിഷേധം കണ ക്കിലെടുത്ത് സുരക്ഷാ അകമ്പ ടിയോടെയായിരുന്നു ശിവശങ്ക റിനെ കൊച്ചിയിൽ എത്തിച്ചത്. ശിവശങ്കറിനെ എത്തിക്കുന്നതിന് മുമ്പായി കസ്റ്റംസിന്റെ പ്രധാന ഉദ്യോഗസ്ഥരും ഇ ഡി ഓഫിസിൽ എത്തിയിരുന്നു.മൂന്ന് മാസത്തോ ളം നീണ്ട കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും മൊഴിയെടു പ്പിനും ചോദ്യം ചെയ്യലിനുമൊടു വിലാണ് ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ നീങ്ങിയത്. കഴിഞ്ഞ ജൂലൈ 7 നാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറെ മാറ്റിയത്. ജൂലൈ 14ന് ശിവശങ്കറെ കസ്റ്റംസ് ആദ്യമായി ചോദ്യം ചെയ്തു. 9 മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു. ജൂലൈ 15ന് ശിവശങ്കറിന്റെ ഫോൺ കസ്റ്റംസ് പിടിച്ചെടുത്തു. ജൂലൈ 16ന്  അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്നും ശിവശങ്കറെ സസ്‌പെൻഡ് ചെയ്തു. ജൂലൈ 23ന് ശിവശങ്കറെ എൻഐഎ ചോദ്യം ചെയ്തു. ജൂലൈ 27ന് എൻഐഎ രണ്ടു ദിവസം തുടർച്ചയായി ശിവശങ്കറെ ചോദ്യം ചെയ്തു. ജൂലൈ 30ന് ശിവശങ്കറിൻറെ ചാർട്ടേഡ് അക്കൗണ്ടൻറായ വേണുഗോപാലിന്റെ ഓഫീസിലും വീട്ടിലും കസ്റ്റംസ് പരിശോധന നടത്തി. ഓഗസ്റ്റ് 15ന് ശിവശങ്കറെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സെപ്റ്റംബർ 24ന് ശിവശങ്കറെ എൻഐഎ വീണ്ടും ചോദ്യം ചെയ്തു. ഒക്ടോബർ 9ന് കസ്റ്റംസ് പ്രിവൻറീവ് വിഭാഗം 11 മണിക്കൂർ ചോദ്യം ചെയ്തു. ഒക്ടോബർ 10ന് ശിവശങ്കറെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തു. ഒക്ടോബർ 11ന് വിദേശയാത്രകളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ശിവശങ്കറോട് കസ്റ്റംസ് നിർദേശിച്ചു. തുടർന്ന് അദ്ദേഹം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒക്ടോബർ 15ന് ഇ ഡി കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് ഒക്ടോബർ 23 വരെ തടഞ്ഞ് ഹൈക്കോടതി ഉത്തരവിട്ടു. ഒക്ടോബർ 15 – ശിവശങ്കറെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *