എം. എ. കോളേജിൽ ദേശീയ ക്യാൻസർ അവബോധ ദിനചാരണം

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിന്റെ  ആഭിമുഖ്യത്തിൽ ദേശീയ ക്യാൻസർ അവബോധ ദിനചാരണത്തിന്റെ ഭാഗമായി,നാളെ ( നവംബർ 7) രാവിലെ 11.00 മണിക്ക് ‘ കാൻസറിനെ അറിയൂ സുരക്ഷിതരാകൂ  ‘ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ഗൂഗിൾ മീറ്റ്  യൂട്യൂബ് എന്നീ  മാധ്യമങ്ങളിലൂടെ യുവ തലമുറയെ കാൻസർ എന്ന മഹാമാരി യെ കുറിച്ച്, ആലുവ  രാജഗിരി ഹോസ്പിറ്റലിലെ വിദഗ്ധനായ മെഡിക്കൽ ഓൺങ്കോളജിസ്റ്റ്, ഡോ. സഞ്ജു സിറിയക് സംസാരിക്കുന്നു. ഭയപ്പെട്ട് ഓടിയൊളിക്കുകയല്ല രോഗത്തെ കൃത്യമായി മനസ്സിലാക്കി ശരിയായ ചികിത്സ തേടുകയാണ് വേണ്ടതെന്നും പ്രാരംഭഘട്ടത്തിൽ തന്നെ കണ്ടെത്തിയാൽ കാൻസറിനെ ഫലപ്രദമായി ചികിത്സിക്കാനും സൗഖ്യം നേടാനും സാധിക്കും എന്ന  അവബോധം സമൂഹത്തിനു നൽകാൻ ഈ വെബിനാർ സഹായകമാകും.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *