എം.എ കോളേജിൽ ജൻഡർ ചർച്ച സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ - - Leave a Comment

കോതമംഗലം >>>കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് (ഓട്ടണോമസ്) ജൻഡർ സെൻസിറ്റൈസേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ജൻഡർ മറ്റേർസ് (Gender Matters)” എന്ന വിഷയത്തിൽ ഓൺലൈൻ  പാനൽ ചർച്ച സംഘടിപ്പിച്ചു.  ചർച്ചയ്ക്ക് എം.എ കോളേജ് ഹിസ്റ്ററി വിഭാഗം അസി.പ്രഫ.അരവിന്ദ് എസ് കുമാർ നേതൃത്വം  വഹിച്ചു.വിഷയത്തെക്കുറിച്ചും തുടർന്നും വിശദമായി വിശകലനം ചെയ്ത് സംസാരിക്കുവാൻ ആതിര ഉണ്ണി ,സിയാദ് ഉമ്മർ ,അധീന ആന്റണി ,ഫവാസ് ടി.എം ,പവിത്ര കെ.ആർ ,ദേവ പ്രസാദ് ,മനുവേല ജോസ് എന്നീ പാനൽ അംഗങ്ങൾ അണി നിരന്നു.പാനൽ അംഗങ്ങളുടെ അവതരണങ്ങൾക്കു ശേഷം ശ്രോതാക്കളുടെ ഭാഗത്തു നിന്ന് വന്ന ആശയങ്ങളും പ്രതികരണങ്ങളും ചർച്ചയെ കൂടുതൽ ആവേശകരമാക്കി.         നവംബർ 9 മുതൽ 13 വരെയായി സംഘടിപ്പിക്കുവാൻ നിശ്ചയിച്ചിരിക്കുന്ന ‘ജൻഡർ സെൻസിറ്റൈസേഷൻ വീക്ക്’ എന്ന മുഴുനീള ആഴ്ച പരിപാടിയുടെ മുന്നോടിയായി നടത്തിയ ,രണ്ടര മണിക്കൂർ ദൈർഘ്യമേറിയ ചർച്ചയ്‌ക്കൊടുവിൽ ക്ലബ് ലീഡർ ഹൃദ്യ എൽദോസ് ആശംസകളറിയിച്ചു. ‘ജൻഡർ സെൻസിറ്റൈസേഷൻ വീക്ക്’ ന്റെ ഭാഗമായി ക്യാംപസ് സർവ്വേ ,വീഡിയോ നിർമാണ മത്സരം ,ആപ്തവാക്യ മത്സരം ,ചർച്ചകളും സംവാദങ്ങളും ,പ്രമുഖ നർത്തകി പത്മശ്രീ നർത്തകി നടരാജുമായുള്ള അഭിമുഖം തുടങ്ങി നിരവധി പരിപാടികൾ നടത്തുവാനും തീരുമാനമുള്ളതായി ക്ലബ് ഇൻ ചാർജും എം.എ കോളേജ് കോമേഴ്‌സ് വിഭാഗ മേധാവിയുമായ ഡോ.ഡയാന ആൻ ഐസക് അറിയിച്ചു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →

Leave a Reply

Your email address will not be published. Required fields are marked *